മലയാളത്തില്‍ അരങ്ങേറി അന്യഭാഷയില്‍ ശ്രദ്ധേയരായ നിരവധി മലയാളി താരങ്ങളുണ്ട്. മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറിയ കീര്‍ത്തി സൂരേഷ് ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ശ്രദ്ധേയ താരമാണ്.വിജയ്, സൂര്യ, വിശാല്‍, വിക്രം എന്നിവരുടെ നായികയായ കീര്‍ത്തി തെലുങ്ക് നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാ നടി എന്ന ചിത്രത്തിലെ നായികയാണ്. തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖറും പ്രധാന വേഷത്തിലെത്തുന്നു. അതേസമയം കഥാപാത്രത്തിന് വേണ്ടി സംവിധായകന് മുന്നോട്ട് വച്ച് നിര്‍ദേശം കീര്‍ത്തി നിരസിച്ചതായാണ് താരത്തേക്കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന പുതിയ വാര്‍ത്ത.
സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കീര്‍ത്തി സുരേഷിനോട് വണ്ണം കൂട്ടാന്‍ സംവിധായകന് ആവശ്യപ്പെട്ടിരുന്നു. താരം ശരീര ഭാരം വര്‍ദ്ധിപ്പിക്കുയും ചെയ്തിരുന്നു. എന്നാല്‍ സാവിത്രിയുടെ ജീവിതത്തില്‍ ഇടയ്ക്ക് കുറച്ചധികം വണ്ണംവെച്ചിരുന്നു. ഇതിന് വേണ്ടി കുറച്ചൂടെ ശരീരം ഭാരം വര്ദ്ധിപ്പിന് കീര്‍ത്തി സുരേഷിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇനിയും വണ്ണം കൂട്ടണമെന്ന സംവിധായകന് നാഗ് അശ്വിന്റെ നിര്‍ദേശത്തോട് കീര്‍ത്തി സുരേഷ് നോ പറഞ്ഞു. അനുഷ്കയുടെ അനുഭവമാണ് കീര്‍ത്തിയെ നോ പറയാന്‍ പ്രേരിപ്പിച്ചതെന്നാണ് തെലുങ്ക് സിനിമ ലോകത്തെ അണിയറ സംസാരം.തമിഴിലെ സൂപ്പര്‍ താരങ്ങളുടെ നായികയായ കീര്‍ത്തി ഇപ്പോള്‍ തിരക്കിലാണ്. ഭൈരവ എന്ന ചിത്രത്തില്‍ നായികയായ കീര്‍ത്തി പൊങ്കല്‍ റിലീസായ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തില്‍ സൂര്യയുടെ നായികയാണ്. വിക്രമിന്റെ നായികയായി സ്വാമി 2വിലും വിശാലിന്റെ നായികയായി ശണ്ടക്കോഴി 2വിലും അഭിനയിക്കുന്നു.