മലയാള താരദമ്പതികളുടെ മകളാണെങ്കിലും കീര്‍ത്തി സുരേഷ് തമിഴ് സിനിമയിലാണ് സജീവമായിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ കീര്‍ത്തി കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരപുത്രിയായി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കീര്‍ത്തി മുമ്പ് ഒരു വെല്ലുവിളി നടത്തിയിരുന്നു.തന്റെ അമ്മയ്‌ക്കൊപ്പം അഭിനയിച്ച വ്യക്തിയുടെ മകനൊപ്പം അഭിനയിക്കുമെന്നായിരുന്നു കീര്‍ത്തി പറഞ്ഞിരുന്നത്. ഒടുവില്‍ അത് സ്വന്തമാക്കിയിരിക്കുകയാണ് നടിയിപ്പോള്‍.ചെറുപ്പം മുതല്‍ കീര്‍ത്തി ആരാധിച്ചിരുന്ന ആ സൂപ്പര്‍ താരം ആരാണെന്ന് അറിയണോ.സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ കീര്‍ത്തി സുരേഷ്് സൂര്യയുടെ കടുത്ത ആരാധികയായിരുന്നു. തന്റെ അമ്മ സൂര്യയുടെ പിതാവ് ശിവകുമാറിനൊപ്പം 3 സിനിമകളിലും അഭിനയിച്ചിരുന്നു. അന്നൊരിക്കല്‍ അമ്മയ്‌ക്കൊപ്പം അതിലൊരു സിനിമ കാണുന്നതിനിടെ ഞാനൊരു വെല്ലുവിളി നടത്തുകയായിരുന്നു.താനേ സേര്‍ന്ത കൂട്ടം എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് ആദ്യമായി സൂര്യയും കീര്‍ത്തി സുരേഷും ഒന്നിച്ചഭിനയിക്കന്‍ പോവുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ജനുവരിയില്‍ തിയറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.താനേ സേര്‍ന്ത കൂട്ടം എന്ന സിനിമയ്‌ക്കൊപ്പം മറ്റ് അഞ്ച് സിനിമകളിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്. മാഹനദി, അഗ്‌നാതവാസി, സാമി 2, സണ്ടക്കോഴി, തലപതി 62 എന്നിവയാണ് കീര്‍ത്തിയുടെ വരാനിരിക്കുന്ന മറ്റ് സിനിമകള്‍.