kareena-kapoor-says-about-cinema-industry

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര നടിയായി തിളങ്ങിയ താരമാണ് കരീന കപൂര്‍. സൂപ്പര്‍ താരചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതോടെ ആയിരുന്നു കരീനയുടെ താരമൂല്യം ബോളിവുഡില്‍ ഉയര്‍ന്നിരുന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തന്നെ ഐറ്റം ഡാന്‍സുകളിലും നടി തിളങ്ങിയിരുന്നു. വിവാഹ ശേഷവും നടി ബോളിവുഡില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ സെലക്ടീവായിട്ടാണ് നടി സിനിമകള്‍ തിരഞ്ഞെടുക്കുന്നത്.

വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രമായിരുന്നു കരീനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. വീരേ ദി വെഡ്ഡിങ്ങിനു ശേഷം നടിയുടെതായി സിനിമകള്‍ വന്നില്ലായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമാ രംഗത്തെക്കുറിച്ച് കരീന പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിവാഹം കഴിയുന്നതോടെ ഒരു നടിയുടെ കരിയര്‍ അവസാനിക്കുന്നുവെന്ന് കരീന അഭിപ്രായപ്പെടുന്നു.

Image result for kareena-kapoor-says-about-cinema-industry

കരീന പറഞ്ഞത്

വിവാഹിതയാവുന്നതോടെ സിനിമാ രംഗത്തുനിന്നും നടിമാര്‍ക്ക് അവസരങ്ങള്‍ കുറയുന്നുവെന്ന് കരീന കപൂര്‍ പറയുന്നു. പല നടിമാരുടെയും കരിയര്‍ ഇങ്ങനെ അവസാനിച്ചു പോവുന്നു. അതേ സമയം തനിക്ക് വിവാഹ ശേഷം നിരവധി അവസരങ്ങള്‍ വന്നെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും കരീന കപൂര്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കരീന കപൂര്‍ ഇക്കാര്യം പറഞ്ഞത്.

Related image

കഠിനാദ്ധ്വാനം ചെയ്താല്‍

സിനിമയില്‍ കഠിനാദ്ധ്വാനം ചെയ്താല്‍ ആര്‍ക്കും വിജയിക്കാമെന്നും അഭിമുഖത്തില്‍ കരീന പറഞ്ഞിരുന്നു. സിനിമയില്‍ ഒരു അഭിനേതാവിന്റെ നിറമോ വലിപ്പമോ ഒന്നുമല്ല കാര്യം, ആര്‍ക്കും കഠിനാദ്ധ്വാനം ചെയ്താല്‍ വിജയിക്കാം. രാധികാ ആപ്‌തെ,കൂബ്‌റ സെയ്ത എന്നിവരെ പോലെ ചുറുചുറുക്കുളള പെണ്‍കുട്ടികള്‍ മുന്നോട്ടുവരുന്നുണ്ട്. സേക്രഡ് ഗെയിംസില്‍ ഇരുവരും ചെയ്തിരുന്നത് ശക്തമായ കഥാപാത്രങ്ങളായിരുന്നു,കരീന കപൂര്‍ പറയുന്നു.

Image result for kareena-kapoor-says-about-cinema-industry

റേഡിയോ ജോക്കി

ബോളിവുഡില്‍ സിനിമാത്തിരക്കുകള്‍ കുറഞ്ഞതോടെ റേഡിയോ ജോക്കിയാവാനുളള തയ്യാറെടുപ്പുകളിലാണ് കരീന ഉളളത്. ഇഷ്‌ക് 104.8 ക്ലബ് എഫ്എമ്മിലൂടെയാണ് റേഡിയോ അവതാരികയായി കരീന കപൂര്‍ എത്തുന്നത്. സിനിമയില്‍ നിന്നും മാറി മറ്റൊരു മേഖലയില്‍ തുടക്കം കുറിക്കുന്നതിന്റെ സന്തോഷവും അഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു.

വീരേ ദി വെഡ്ഡിങിന്റെ വിജയം

ശശാങ്ക ഗോഷിന്‌റെ സംവിധാനത്തില്‍ കരീന കപൂര്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രമായിരുന്നു വീരേ ദി വെഡ്ഡിങ്. കരീനയ്‌ക്കൊപ്പം സോനം കപൂര്‍,സ്വര ഭാസ്‌ക്കര്‍, ശിഖ താല്‍സാനിയ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃത ചിത്രമായിരുന്ന വീരേ ദി വെഡ്ഡിങ് തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. മികച്ച വിജയത്തിനൊപ്പം ബോക്‌സ് ഓഫീസ് കളക്ഷനിലും ചിത്രം വലിയ നേട്ടമുണ്ടാക്കിയിരുന്നു.