kareena-kapoor-khan-says-she-ll-never-be-on-social-media
Bollywood Featured

സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ടില്ല!! ഉണ്ടാവുകയുമില്ല, അതിനൊരു കാരണമുണ്ട്, കരീനയുടെ വെളിപ്പെടുത്തൽ

ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം പേരും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ സജീവമാണ്. സെലിബ്രിറ്റികൾ ഒട്ടു മിക്കവരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരിക്കും. പലരും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുളള വേദിയായിട്ടാണ് സോഷ്യൽ മീഡിയയെ കാണുന്നത്.  എന്നാൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ടില്ലാത്ത സെലിബ്രിയെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനേയും ചിലരുണ്ടിവിടെ.

kareena

കരീന കപൂറാണ് സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമാകാത്ത സെലിബ്രിറ്റി. താരം തന്നെയ ഇതിന്റെ കാരണവും തുറന്നു പറഞ്ഞിട്ടുണ്ട്. ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ സജീവമായിരിക്കുമ്പോൾ എന്തു കൊണ്ടാണ് ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലാത്തതെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിനുള്ള താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഒരിക്കലും ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ജീവിതത്തിൽ വളരെ ഏറെ സ്വകാര്യത കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് തൻ. സ്വകാര്യ ചിത്രങ്ങളും വീഡിയോയും അവിടെ പോസ്റ്റ് ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറ‍ഞ്ഞു. സ്വന്തമായി അക്കൗണ്ടില്ലെന്നുള്ളത് ശരിയാണ്. എന്നാൽ തന്റെ ജീവിതം അവിടെയുണ്ടെന്നും കരീന കൂട്ടിച്ചേർത്തു.

സോനം കപൂർ, സ്വര ഭാസ്ക്കർ, കരീന എന്നീവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വീരെ ദി വെഡ്ഡിംഗ്. ഉടൻ തന്നെ തിയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ പ്രചരണത്തിനിടെയാണ് മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയെ കുറിച്ചു കരീനയോട് ചോദിച്ചത്.

Leave a Reply