Featured Film News Malayalam

ഈ തലമുറയില്‍ കനിഹ തന്നെ മമ്മൂട്ടിയുടെ ഭാഗ്യ നായിക… അത് അഞ്ചാം തവണ

ദ ഗ്രേറ്റ് ഫാദര്‍ സംവിധായകനുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും കൈ കോര്‍ക്കുന്ന ചിത്രമാണ് എബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തിന് തിരക്കഥ എഴുതുന്നത് ഹനീഫ് അദേനിയാണ്. ഷാജി പടൂറാണ് സംവിധാനം നിര്‍വ്വഹിയ്ക്കുന്ന്ത്. ജനുവരി ഒന്നിന് എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. കനിഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. പുതിയ തലമുറയില്‍ താന്‍ തന്നെയാണ് മമ്മൂട്ടിയുടെ മികച്ച പെയര്‍ എന്ന് തെളിയിക്കുകയാണ് കനിഹ. എംടി വാസുദേവന്റെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത കേരള വര്‍മ്മ പഴശ്ശിരാജ എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയും കനിഹയും ഏറ്റവുമാദ്യം ഒന്നിച്ചത്. ഇതിലൂടെ തന്നെ ഈ ജോഡി പൊരുത്തം പ്രേക്ഷകര്‍ അംഗീകരിച്ചു.രഞ്ജിത്ത് സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലാണ് പിന്നീട് മമ്മൂട്ടിയും കനിഹയും ഒന്നിച്ചത്. കോബ്ര എന്ന ചിത്രത്തിലും മമ്മൂട്ടിയും കനിഹയും ഒന്നിച്ചഭിനയിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ പെയര്‍ ആയിട്ടല്ല, ലാലിന്റെ പെയറായിട്ടാണ് ചിത്രത്തില്‍ കനിഹ എത്തിയത്. പത്മപ്രിയയായിരുന്നു മമ്മൂട്ടിയുടെ നായിക.മമ്മൂട്ടിയുടെയും കനിഹയുടെയും ജോഡി പൊരുത്തം പ്രേക്ഷകര്‍ ഒരിക്കല്‍ കൂടെ ആസ്വദിച്ച ചിത്രമാണ് ദ്രോണ. മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ ചിത്രത്തില്‍ ഒരു നായിക കനിഹയായിരുന്നു.മമ്മൂട്ടിയും കനിഹയും അഞ്ചാമതും ഒന്നിക്കുന്ന ചിത്രമാണ് ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പടൂര്‍ സംവിധാനം ചെയ്യുന്ന എബ്രഹാമിന്റെ പുസ്തകം. മമ്മൂട്ടി പൊലീസ് ഓഫീസറായി എത്തുന്ന ചിത്രത്തില്‍ കനിഹയുടെ വേഷം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Leave a Reply