സോഷ്യല്‍ മീഡിയയിലെ താരമായി വീണ്ടും ദിലീപ്. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമാണ് താനെന്ന് ദിലീപ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. നെഗറ്റീവ് തംരഗത്തിനിടയിലും സൂപ്പര്‍ഹിറ്റായി മാറിയ രാമലീല വലിയൊരു ഉദാഹരണമായിരുന്നു. അതിന് പിന്നാലെയാണ് അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിട്ടുള്ളത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് ആറു മണിക്കായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്.മാസങ്ങള്‍ക്ക് ശേഷം ദിലീപിന്റെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു അത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്.ദിലീപ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമായിരുന്നു ഇത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കമ്മാരന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കമ്മാരന്‍ എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. പടക്കം പൊട്ടിച്ചും ഫ്‌ളക്‌സ് പോസ്റ്റ് ചെയ്തുമാണ് ആരാധകര്‍ കമ്മാരനെ വരവേറ്റത്.