തമിഴ് നടന് വിശാലിനെ ദില്ലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ദില്ലിയില്‍ നടക്കവെ വിശാല്‍ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നുവത്രെ. ഉടനെ അണിയറ പ്രവര്‍ത്തകര്‍ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രമുഖ തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ യാതരു ആരോഗ്യ പ്രശ്നങ്ങളും വിശാലിന് ഉള്ളതായി റിപ്പോര്‍ട്ടുകളില്ല.
തമിഴ് നടന് എന്നതിനപ്പുറം, താരസംഘടനയായ നടികര്‍ സംഘത്തിന്റെ നേതാവും കൂടെയാണ് വിശാല്‍. നടികര്‍ സംഘവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഒരുവിധം ഒത്തുതീര്‍പ്പാക്കിയ ശേഷമാണ് വിശാല്‍ സണ്ടക്കോഴിയുടെ ഷൂട്ടിങിനായി ദില്ലിയിലെത്തിയത്.ഇരുമ്പുതിരൈ എന്ന ചിത്രം റിലീസിന് തയ്യാറാകുകയാണ്. സമാന്ത നായികയായെത്തുന്ന ചിത്രം അവസാനഘട്ട മിനുക്കുപണിയിലാണ്. മാര്‍ച്ച് അവസാനത്തോടെ സിനിമ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.