It is true that every movie is done by watching, failing to fail; Jayaram
Featured

സത്യമായിട്ടും ശ്രദ്ധിച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്, പരാജയപ്പെടുന്നത് എന്തുകൊണ്ടെന്നറിയില്ല; ജയറാം

മലയാളത്തിന് പുറമെ ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിരക്കിലാണ് ജയറാം. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയാണ് ജയറാം ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന മലയാള സിനിമ. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ബാഗമതി എന്ന തെലുങ്ക് ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്നു. എന്നാല്‍ മലയാളത്തില്‍ സമീപകാലത്ത് ചെയ്ത ചിത്രങ്ങളെല്ലാം പരാജയമാണ്. അതെന്തുകൊണ്ട് അങ്ങിനെ സംഭവിയ്ക്കുന്നു എന്ന ചോദ്യത്തോട് ജയറാം ആദ്യമായി പ്രതികരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.പ്രേക്ഷകരുടെ ആസ്വാദനത്തെ കുറിച്ച് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. വരുന്ന സിനിമകളില്‍ നിന്ന് വളരെ സെലക്ടീവായിട്ടാണ് ഞാന്‍ ഒരു സിനിമ ചെയ്യുന്നത്. എന്നിട്ടും ഇതെങ്ങനെ സംഭവിയ്ക്കുന്നു.ഞാന്‍ എന്റെ ഹൃദയത്തില്‍ തൊട്ട് പറയുകയാണ്, സത്യമായിട്ടും ഞാനിപ്പോള്‍ വളരെ അധികം സെലക്ടീവാണ്. പക്ഷെ സിനിമയുടെ വിധി നമ്മുടെ കൈയ്യില്ലല്ലോ.. അത് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്.പ്രേക്ഷകരാണ് ഒരു സിനിമയുടെ വിധി തീരുമാനിക്കുന്നത്. അത് നമ്മുടെ കൈയ്യിലല്ല.. പിന്നെ അതിനൊപ്പം കുറച്ച് ഭാഗ്യവും ഉണ്ടായിരിക്കണം- ജയറാം പറഞ്ഞു.ഓരോ സിനിമയുംട വളരെ അധികം സമയമെടുത്താണ് ഞാന്‍ ചെയ്യുന്നത്. ഒരു സിനിമ പൂര്‍ത്തിയാക്കിയാല്‍ 30 – 40 ദിവസം അവധിയെടുക്കും. തീര്‍ത്തും ഫ്രഷ് മൈന്റ് ആയ ശേഷം മാത്രമേ അടുത്ത ചിത്രത്തിലേക്ക് കടക്കാറുള്ളൂ.ഇനിയും ധാരാളം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന പഞ്ചവര്‍ണതത്ത എന്ന ചിത്രത്തിന് ശേഷം. വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തില്‍.

Leave a Reply