താരസമ്പന്നമായിരുന്നു ഭാവനയുടെ വിവാഹം എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഭാവനയുടെ സുഹത്തുക്കളാല് സമ്പന്നമായിരുന്നു. മലയാള സിനിമയിലെ സ്ത്രീ സൗഹൃദങ്ങളുടെ ശക്തി കാണിച്ചു തന്ന വിവാഹത്തില്‍ പലരെയും ക്ഷണിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിന് വിവാഹത്തില്‍ ക്ഷണം ലഭിച്ചിട്ടില്ല എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു. ഇന്നസെന്റ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ലെന്നും, ക്ഷണിക്കാത്തതില്‍ പ്രത്യേക കാരണങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല എന്നും ഇന്നസെന്റ് പറഞ്ഞു.താരസംഘടനയായ അമ്മയിലെ മുതിര്‍ന്ന ഭാരവാഹികള്ക്കൊന്നും ക്ഷണം ലഭിച്ചില്ല എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. മുകേഷ്, ഇടവേള ബാബു, ദേവന്, ഗണേഷ് കുമാര്‍ എന്നിവരൊന്നും വിവാഹത്തിന് എത്തിയിട്ടില്ല.അമ്മയിലെ ഭാരവാഹികളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മാത്രമാണ് വിവാഹത്തില്‍ ക്ഷണമുണ്ടായതത്രെ. ലുലു കണ്വെന്ഷന് സെന്ററില്‍ വച്ച് നടന്ന റിസപ്ഷനില്‍ മമ്മൂട്ടി വന്നിരുന്നു. വന്ന് നിമിഷങ്ങള്‍ക്കകം മടങ്ങുകയും ചെയ്തു.ക്ഷണമുണ്ടായിരുന്നെങ്കിലും മോഹന്‍ലാലിന് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുമായി മുംബൈയിലാണ് താരം.ക്ഷണിച്ചില്ലെങ്കിലും അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും നടനുമായ സിദ്ധിഖ് രാവിലെ ജവഹര്‍ കണ്വെന്ഷന് സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ കാണുന്ന കുട്ടിയാണെന്നാണ് സിദ്ധിഖ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
