വിവാഹ ശേഷം സിനിമ ജീവിതത്തിൽ നിന്ന് വിട്ടു നിൽക്കുന്ന നായികമാരെയാണ് നാം കണ്ടു വരുന്നതിൽ കൂടുതൽ. എന്നാൽ നടി ഭാവന അൽപം വ്യത്യസ്തമാണ്. വിവാഹ തിരക്കുകൾക്ക് ശേഷം വീണ്ടും ഭാവന സിനിമയിൽ സജീവമാകുകയാണ്. നരംസിഹ സംവിധാനം ചെയ്യുന്ന ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് വിവാഹത്തിനു ശേഷം ഭാവന ആദ്യമായി അഭിനയിക്കുന്നത്.ചിത്രത്തില്‍ പ്രജ്വാള്‍ ദേവ്രാജ് ആണ് നായകൻ. വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഭാവന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 27 ന് തുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഫെബ്രുവരി ഒമ്പതോടെ ഭാവന ലൊക്കേഷനില്‍ എത്തുമെന്നാണ് സൂചന.കൂടാതെ ഭാവന നായികയായ മറ്റൊരു കന്നഡ ചിത്രം തഗരു ഈ മാസം പ്രദർശനത്തിനെത്തും. പുനിത് രാജ്കുമാറാണ് ചിത്രത്തിലെ നായകന്. 2017 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ ആദം ജോണാണ് മലയാളത്തിൽ പുറത്തിറങ്ങിയ ഭാവനയുടെ അവസാന ചിത്രം. ഇതിനു ശേഷം ഭാവന മലയാളത്തിൽ പുതിയ ചിത്രങ്ങൾ കമിറ്റ് ചെയ്തിട്ടില്ല.അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിവ് 2018 ജനുവരി 22ാം തീയതി ഭവനയും കന്നഡ സിനിമ നിർമ്മാതാവുമായ നവിന്റേയും വിവാഹം. ഭാവനയുടെ വിവാഹം ഒരു ആഘോഷമാക്കി മാറ്റിയിരുന്നു മലായള സിനിമ ലോകം. കല്യാണത്തിനു ശേഷം അഭിനയിക്കുമെന്നും നല്ല മലയാള ചിത്രങ്ങൾ തന്നെ തേടി വന്നാൽ തീർച്ചയായും അഭിനയിക്കുമെന്നും താരം പറഞ്ഞു.