നസ്രിയയ്ക്ക് പൃഥ്വിയുടെ വക ആദ്യ പിറന്നാള്‍ ആശംസ. നസ്രിയയ്ക്ക് ഇന്ന് 23ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ആദ്യ ആശംസയുമായി പൃഥ്വിയെത്തി. ഇന്ന് അതിരാവിലെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നസ്രിയയുമായുള്ള സെല്‍ഫി പോസ്റ്റ് ചെയ്തു കൊണ്ട് തന്റെ കുഞ്ഞനുജത്തിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വി എത്തിയത്. പൃഥ്വിയുടെ ഈ സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നസ്രിയ എനിക്ക് കുഞ്ഞനുജത്തിയെ പോലെയാണെന്നും നസ്രിയയെ പരിചയപ്പെട്ടതു മുതല്‍ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ ഉണ്ടായിരുന്നതെന്നും മുമ്ബൊരിക്കല്‍ പൃഥ്വി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞനുജത്തി എന്ന സംബോധനയോടു കൂടിയായിരുന്നു പൃഥ്വിയുടെ പിറന്നാള്‍ ആശംസ.

അവതാരികയായി തുടങ്ങി ബാലതാരമായി സിനിമയിലെത്തി ഒടുവില്‍ നായികയായും തിളങ്ങി ഒടുവില്‍ ഫഹദ് ഫാസിന്റെ ഭാര്യയായതോടെ അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്ന നസ്രിയ വീണ്ടും അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണിപ്പോള്‍. അതും പൃഥ്വിയ്ക്കൊപ്പം. ചിത്രത്തില്‍ പൃഥ്വിയുടെ അനുജത്തിയുടെ വേഷമാണ് നസ്രിയയ്ക്ക്.