Hey Jude's viewpoints; Nivin really broke down.That is inspiration
Featured

ഹേയ് ജൂഡ് പ്രേക്ഷകാഭിപ്രായം; നിവിന്‍ ശരിക്കും തകര്‍ത്തു.ത്രിഷ ഇന്‍സ്പിരേഷന്‍ തന്നെ

ഇവിടെ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് ഒരുക്കിയ ഹേയ് ജൂഡ് എന്ന ചിത്രം തിയേറ്ററിലെത്തി. നിവിന്‍ പോളിയും തൃഷ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ആദ്യ നിമിഷങ്ങളില്‍ ലഭിയ്ക്കുന്നത്. ഇന്ത്യയിലാകെ 225 തിയേറ്ററുകളിലായിട്ടാണ് ഹേയ് ജൂഡ് റിലീസിനെത്തിയത്.ക്ലാസിക് ടെച്ചോടുകൂടെ ചിത്രങ്ങളൊരുക്കുന്ന ശ്യാമപ്രസാദ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹേയ് ജൂഡ് എന്ന ചിത്രവുമായി എത്തുന്നത്. തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു എന്നതാണ് ഹേയ് ജൂഡിലെ പ്രധാന പ്രത്യേകതകളിലൊന്ന്.അലസനും മടിയനുമൊക്കെയായ ഹേയ് ജൂഡിന്റെ ജീവിതത്തിലേക്ക് ക്രിസ് എത്തുന്നതും പിന്നീടുണ്ടാവുന്ന മാറ്റങ്ങളുമാണ് ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലം. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും അകമ്പടിയിലാണ് കഥ കടന്നു പോകുന്നത്. നല്ലൊരു സൗഹൃദ ബന്ധവും പ്രണയവും സിനിമയുടെ ആകര്‍ഷണമാണ്. പാശ്ചാത്തല സംഗീതവും ഛായാഗ്രഹണ മികവുമാണ് പ്രണയ രംഗങ്ങളുടെ ഭംഗി കൂട്ടുന്നത്. ഓരോ ഫെയിമിനും ഒരു പുതുമ നിലനിര്‍ത്താ സംവിധായകനും ഛായാഗ്രാഹകനും ശ്രമിച്ചിട്ടുണ്ട്.ശ്യാമപ്രസാദ് ചിത്രവും കഥാപാത്രവും പ്രേക്ഷകര്‍ക്ക് അന്യമായിരിക്കില്ല. നമുക്കിടയില്‍ ജീവിയ്ക്കുന്ന ആരൊക്കെയോ ആണ് പലപ്പോഴും ശ്യാമപ്രസാദിന്റെ കഥാപാത്രങ്ങള്‍. അത്തരത്തിലൊരു കഥാപാത്രമാണ് നിവിന്‍ അവതരിപ്പിയ്ക്കുന്ന ജൂഡ്. നിവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ജൂഡ് എന്നാണ് പ്രേക്ഷകാഭിപ്രായം.ക്രിസ്റ്റല്‍ ആന്‍ ചക്രപ്പറമ്പ് എന്ന ക്രിസ് എന്ന കഥാപാത്രമായിട്ടാണ് തൃഷ മലയാളത്തിലെത്തിയിരിയ്ക്കുന്നത്. ഒന്നിനും മടിയില്ലാത്തെ, എല്ലാം അറിയാനും ചെയ്യാനും ആവേശമുള്ള കൂട്ടത്തിലാണ് ക്രിസ്. നിവിനൊപ്പം മാത്രമല്ല, ചിത്രത്തിലെ ഓരോ കഥാപാത്രത്തിനൊപ്പവും നല്ലൊരു സ്‌ക്രീന്‍ കെമിസ്ട്രി കൊണ്ടുവരാന്‍ തൃഷയ്ക്ക് സാധിച്ചു.

Leave a Reply