തുടക്കം മുതല്‍ വിവാദങ്ങള്‍ പിന്തുടര്ന്ന് ഒടുവില്‍ മാധവിക്കുട്ടിയുടെ കഥ മിനിസ്ക്രീനിലേക്കെത്തുകയാണ്. ആമി എന്ന പേരില്‍ കമല്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമയുടെ റിലീസിനെതിരെ ഹര്‍ജി വന്നിരുന്നെങ്കിലും ഫെബ്രുവരി 9 ന് തന്നെ റിലീസിനെത്തിയിരിക്കുകയാണ്.സ്ത്രീകള്‍ പറയാന്‍ മടിച്ച പല കാര്യങ്ങളും എഴുത്തിലൂടെ പറഞ്ഞ മാധവിക്കുട്ടി അഥവ കമലസുരയ്യയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അതിനാല്‍ ആമി അത്രയധികം പ്രതീക്ഷകളുമായിട്ടാണ് തിയറ്ററുകളിലേക്കെത്തുന്നത്. സിനിമയെ കുറിച്ച് ആദ്യം വന്ന പ്രതികരണം ഇങ്ങനെ.കമലസുരയ്യ അഥവ മാധവിക്കുട്ടി എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ആമി. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇന്ന് (ഫെബ്രുവരി 9) ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.മമ്മൂട്ടിയെ നായകനാക്കി 2015 ല്‍ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആമി. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്.മാധവിക്കുട്ടിയായി സിനിമയില്‍ അഭിനയിക്കുന്നത് മഞ്ജു വാര്യരാണ്. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും കമലും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ആമിയ്ക്കുണ്ട്.സിനിമ നിര്‍മ്മിക്കുന്നതിന് വേണ്ടി സംവിധായകനും അണിയറ പ്രവര്‍ത്തകരും ഏറെ കാലമായി പല ഗവേണങ്ങളും നടത്തിയിരുന്നു. വ്യക്തി ജീവിതത്തിലും ഔദ്യോഗിക രംഗത്തും മാധവിക്കുട്ടിയുമായി ബന്ധമുള്ള എല്ലാവരും സിനിമയിലുണ്ടാവും.മുരളി ഗോപി, അനൂപ് മേനോന്, ടൊവിനോ തോമസ്, ജ്യോതി കൃഷ്ണ, കെപിഎസി ലളിത, ശ്രീദേവി ഉണ്ണി, ബാലചന്ദ്രന് ചുള്ളിക്കാട്, വിനയപ്രസാദ്, രഞ്ജി പണിക്കര്‍, തുടങ്ങിയ താരങ്ങളാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയില്‍ നിന്നും പുറത്ത് വിട്ട ട്രെയിലറിന് പലതരത്തിലുള്ള പ്രതികരണങ്ങളായിരുന്നു കിട്ടിയിരുന്നത്. ചിലര്‍ മികച്ചതെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ വളരെ മോശം അഭിപ്രായവുമായിട്ടായിരുന്നു എത്തിയിരുന്നത്.നീര്മാതാള പൂവ് പോലെ എന്ന് തുടങ്ങുന്ന പാട്ട് ഹിറ്റായിരുന്നു. ശ്രേയ ഘോഷാല്‍ ആലപിച്ച പാട്ടിന് ഇടയില്‍ ബംഗാളി ലൈന്‍സും ഉണ്ടായിരുന്നു. ഇതും പാട്ടിന് പ്രത്യേകമായ ഒരു സ്വീകരണമായിരുന്നു കൊടുത്തിരുന്നത്.
