നവീനൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷമാക്കി മാറ്റി ഭാവന, ചിത്രങ്ങള്‍ വൈറലാവുന്നു

happy-birthday-to-bhavana-see-the-pics

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് ഭാവന.കുസൃതി നിറഞ്ഞ സംസാരവും രൂപഭാവവുമായി സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളെയാണ് താരം ഇതുവരെയായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി മാറ്റാന്‍ കഴിയുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് മാത്രമല്ല തമിഴകത്തും തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

തൃശ്ശൂരുകാരുടെ സ്വന്തം താരം

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന്റെ പിറന്നാളാണ് ബുധനാഴ്ച. സഹോദരനും ഭര്‍ത്താവും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. നവീനുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണിത്. ഇത്തവണത്തെ പിറന്നാള്‍ താരം ഗംഭീരമായി ആഘോഷിച്ചുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

തൃശ്ശൂരുകാരുടെ സ്വന്തം താരം

കാര്‍ത്തിക മേനോനെന്നാണ് ഭാവനയുടെ യഥാര്‍ത്ഥ പേര്. സിനിമട്ടോഗ്രാഫറായ ജി ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളായ ഭാവന ജനിച്ചുവളര്‍ന്നത് തൃശ്ശൂരിലാണ്. കുട്ടിക്കാലം മുതല്‍ത്തന്നെ കലാരംഗത്ത് പ്രവര്‍ത്തിക്കണമെന്ന താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ഈ കലാകാരി. സിനിമയുമായി ബന്ധമുള്ള കുടുംബമായതിനാല്‍ അഭിനയത്തോടായിരുന്നു താരത്തിന് താല്‍പര്യം.

അമലയെ അനുകരിച്ച് തുടങ്ങി

അമലയെ അനുകരിച്ച് തുടങ്ങി

എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ അമലയെ അനുകരിക്കലായിരുന്നു കുട്ടിക്കാലത്തെ പ്രധാന ഹോബികളിലൊന്ന്. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ത്തന്നെ അഭിനയത്തോട് താല്‍പര്യം പ്രകടിപ്പിച്ച താരം 16മാത്തെ വയസ്സിലാണ് സിനിമയിലേക്കെത്തിയത്. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയായിരുന്നു ഭാവന തുടക്കം കുറിച്ചത്.

മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു മലയാളത്തില്‍ നിന്നും നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, പൃഥ്വിരാജ്, ജയസൂര്യ, ബിജു മേനോന്‍, നരേന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം താരം അഭിനയിച്ചിരുന്നു. സ്വതസിദ്ധമായ അഭിനയശൈലിയുമായാണ് ഭാവന മുന്നേറിയത്. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ താരം ആരാധകരുടെ പ്രിയപ്പെട്ട ്ഭിനേത്രിയായി മാറിയത്.

മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു

കന്നഡയിലെത്തിയപ്പോള്‍

പുനീത് രാജ്കുമാറിനോടൊപ്പം ജാക്കി എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന കന്നഡയില്‍ അഭിനയിച്ചത്. ബോക്‌സോഫീസില്‍ ഗംഭീരവിജയം സമ്മാനിച്ച സിനിമയായിരുന്നു ഇത്. ഈ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. മിക്ക സിനിമകളും വന്‍വിജയമാണ് സമ്മാനിച്ചതെന്നത് എടുത്തുപറയേണ്ട കാര്യമാണ്. റോമിയോയ്ക്കിടയിലാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളാ.ി മാറിയ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു.

നവീനുമായുള്ള വിവാഹം

ഇത്തവണത്തെ പിറന്നാളാഘോഷം

വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍ താരം എങ്ങനെ ആഘോിച്ചുവെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. പേളി മാണി, ആര്യ, ഗായത്രി സുരേഷ്, തുടങ്ങിയവരുടെ പോസ്റ്റുകള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

നവീനൊപ്പമുള്ള ജീവിതം