ഹന്‍സിക ഇനി മോഹന്‍ലാലിനൊപ്പം

തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക ഇനി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ്. മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിനൊപ്പമാണ് ഹന്‍സികയുടെ ആദ്യ മലയാള ചിത്രം. ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ്. 25-30 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം ബി.ഉണ്ണികൃഷ്ണനാണ്.

ചെറിയ റോള്‍ ആണെങ്കിലും പ്രധാന റോള്‍ തന്നെയാണ് ചിത്രത്തില്‍ ഹന്‍സികയ്ക്കുള്ളത്. ഹന്‍സികയെ കൂടാതെ തമിഴ് താരം വിശാലും തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബജ്രംഗി ഭായിജാന്‍, ലിംഗ തുടങ്ങീ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ നിര്‍മ്മിച്ച റോക്ലിന്‍ വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വിഎഫ്എക്‌സിനും സ്‌പെഷ്യല്‍ ഇഫക്ടിനും പ്രാധാന്യം കല്‍പ്പിക്കുന്ന ചിത്രം പെര്‍ഫെക്ട് ത്രില്ലറായാണ് സംവിധായകന്‍ ഒരുക്കുന്നത്. വിഎഫ്എക്‌സ് കൈകാര്യം ചെയ്യുന്നത് പോളണ്ട് ആസ്ഥാനമായ കമ്പനിയാണെന്നും ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്ത് നിന്നാണെന്നും പറയപ്പെടുന്നു.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ വേഷമിടുന്നു. മനോജ് പരമഹംസ ഛായാഗ്രഹണവും ഗോകുല്‍ ദാസ് കലാസംവിധാനവും വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മയും നിര്‍വ്വഹിക്കും.