aatma international film festival
Film News Malayalam

ആത്മ രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് കോട്ടയത്ത് തുടക്കം

ആറാമത് ആത്മ രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് ഫെബ്രുവരി 21 ന് കോട്ടയത്ത് തുടക്കമാകും. അനശ്വര തീയേറ്ററിലാണ് മേള നടക്കുക. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഓസ്‌ക്കര്‍ ചിത്രം പാരസൈറ്റാണ് ഉദ്ഘാടന ചിത്രമാകുക. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, സിബി മലയില്‍, ബീനാപോള്‍, എം എല്‍ എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സുരേഷ് കുറുപ്പ്, വി എന്‍ വാസവന്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജോഷി […]

Featured Film News Malayalam

വണ്ണിന്റെ പോസ്റ്റർ പുറത്തിറങ്ങി

പോസ്റ്റർ State Emblem of Indiaയുടെ Symbol (സത്യമേവ ജയതേ) മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്.. 🔥 POWER • COURAGE • CONFIDENCE പുറമെ മൂന്നു സിംഹങ്ങളെ മാത്രമേ കാണാൻ സാധിക്കുകയുള്ളെങ്കിലും പുറകിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു സിംഹം കൂടിയുണ്ടാകും അതാരാകും എന്താവും.. ? സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ബോബി സഞ്ജയുടെ ആദ്യ മാസ്സ് ചിത്രവുമായ one ഈ വിഷുവിനു റിലീസ് ചെയ്യും മാസ്സ് + ക്ലാസ്സ്‌ ലോഡിങ്  

Featured Film News Malayalam

ഷെയ്ന്‍ നിഗം നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു

നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കാനായി നടന്‍ ഷെയ്ന്‍ നിഗം നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു. വെയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും കരാര്‍ പ്രകാരമുള്ള പ്രതിഫലം വേണ്ടെന്നും നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഷെയ്ന്‍ കത്തയച്ചിരിക്കുന്നത്. മാത്രമല്ല തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ഷെയ്ന്‍ കത്തില്‍ പറയുന്നു. അതേസമയം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച്‌ തീരുമാനിക്കാമെന്ന് ജോബി പറഞ്ഞു. ചിത്രീകരണം മുടങ്ങിയ സിനിമകളുടെ നഷ്ട […]

samantha-reveals-about-her-tattoo-secret
Film News Tamil

നാഗചൈതന്യയുടെ പേര് ടാറ്റുവാക്കി സാമന്ത! ഭര്‍ത്താവാണ് എന്റെ ലോകമെന്ന് താരം! ആ രഹസ്യവും പരസ്യമായി

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഇവരുടെ പ്രണയകഥയും വിവാഹ ശേഷമുള്ള സിനിമാജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിവാഹത്തോടെ സാമന്ത സിനിമയില്‍ നിന്നും അകലുമോയെന്ന സംശയത്തിലായിരുന്നു എല്ലാവരും. അത്തരത്തിലുള്ള തീരുമാനമൊന്നുമില്ലെന്നും താന്‍ അഭിനയത്തില്‍ തുടരുമെന്ന് വ്യക്തമാക്കി താരമെത്തിയതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. വിവാഹത്തിന് ശേഷവും താരം സജീവമാണ്. സമീപകാല സിനിമകളിലൊന്നായ ഓ ബോബിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യവാരത്തില്‍ തന്നെ മികച്ച കലക്ഷനായിരുന്നു ചിത്രം സ്വന്തമാക്കിയത്. സിനിമയുടെ വിജയത്തോടനുബന്ധിച്ച് പ്രത്യേക ഫോട്ടോ ഷൂട്ടും നടത്തിയിരുന്നു. ഇതിനിടയിലാണ് രഹസ്യമായി താന്‍ […]

Film News

പ്രഭാസിന്റെ വിവാഹം വൈകാന്‍ കാരണം ഇതായിരുന്നു? താരവിവാഹത്തിന് വേണ്ടി ആരാധകരുടെ കാത്തിരിപ്പ് നീളും

തെലുങ്ക് സിനിമയില്‍ റോമാന്റിക് ഹീറോ ആയിരുന്ന പ്രഭാസ് ബാഹുബലിയിലൂടെയാണ് ലോക പ്രശസ്തനാവുന്നത്. ഇന്ത്യന്‍ സിനിമാലോകത്ത് വിസ്മയമായി തീര്‍ന്ന ബാഹുബലിയിലെ കേന്ദ്രകഥാപാത്രം പ്രഭാസ് ആയിരുന്നു. സിനിമ ഹിറ്റായതോടെ ബോക്‌സോഫീസില്‍ ആയിരം കോടിയും അതിനപ്പുറവും സ്വന്തമാക്കിയിരുന്നു. ഇതെല്ലാം പ്രഭാസിന്റെ കൂടി വിജയമായിരുന്നു. ബാഹുബലിയ്ക്ക് ശേഷമാണ് താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ആലോചനകള്‍ വാര്‍ത്തകളാവുന്നത്. ബാഹുബലിയിലെ നായികയായ അനുഷ്‌കയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയമല്ലെന്നും ഇരുവരും വ്യക്തമാക്കി. പിന്നാലെ പ്രഭാസും തെലുങ്കിലെ […]

behind-the-scene-story-of-sillunu-oru-kaadhal
Film News

സൂര്യയും ഭൂമികയും ഓടി രക്ഷപ്പെട്ടു!സില്ലിന് ഒരു കാതലിനിടയില്‍ സംഭവിച്ചത്?

ഭൂമികയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് സില്ലിന് ഒരു കാതല്‍. എന്‍ കൃഷ്ണ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രത്തിന് തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. ടെലിവിഷന്‍ പ്രീമിയറിന് ശേഷമായിരുന്നു സിനിമയുടെ അവസ്ഥ മാറിയത്. സൂര്യയും ജ്യോതികയുമായിരുന്നു ഈ ചിത്രത്തിലെ നായികമാര്‍. ഭൂമിക-സൂര്യ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. മുന്‍പേ വാ എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗൗതമും ഐശുവുമായി ഇരുവരും ശരിക്കും ജീവിക്കുകയായിരുന്നു. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ചും സൂര്യയ്‌ക്കൊപ്പം […]

divya-unni-and-her-husband-in-dhanushkodi
Film News

ദിവ്യ ഉണ്ണി തന്നെയാണോ ഇത്! ഭര്‍ത്താവിനൊപ്പം ധനുഷ്‌കോടിയിലെത്തിയ താരo

അരുണ്‍ കുമാര്‍ മണികണ്ഠനും ദിവ്യ ഉണ്ണിയും അടുത്തിടെയായിരുന്നു വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഭര്‍ത്താവിന് ആശംസ നേര്‍ന്ന് താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ആകെ തിരക്കിലാണ് താരം. നൃത്തവിശേഷങ്ങള്‍ പങ്കുവെച്ച് താരം തന്നെ എത്താറുണ്ട്. ഇപ്പോഴിതാ ധനുഷ്‌കോടി യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയതെന്നും താരം കുറിച്ചിട്ടുണ്ട്. ഇതിനോടകം കന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്. പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് […]

navya-nair-meets-rimi-tomi-and-muktha-pics-
Film News

റിമി ടോമിയേയും മുക്തയേയും കാണാനായി നവ്യ നായരെത്തി!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ഈ നായിക. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പ്രകടിപ്പിച്ച നവ്യയ്ക്ക് മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനും സാധിച്ചിരുന്നു. സന്തോഷ് മേനോനുമായുള്ള വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. വിവാഹത്തിന് ശേഷവും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. ഇടയ്ക്ക് റിയാലിറ്റി ഷോയില്‍ ജഡ്ജായി താരമെത്തിയിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് നവ്യ നായര്‍. വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം സജീവമാണ്. […]

gouri-g-kishan-in-96-telugu-remake
Film News

96 തെലുങ്ക് പതിപ്പിലും കുട്ടി ജാനുവായി ഗൗരി കിഷന്‍! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

96ന്റെ വിജയത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായ താരമാണ് ഗൗരി ജി കിഷന്‍. കഴിഞ്ഞ വര്‍ഷം പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി മാറിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ഗൗരി നടത്തിയത്. തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടി ജാനുവിനെ എല്ലാവരും ഏറ്റെടുത്തിരുന്നു. 96നു ശേഷം മലയാളത്തില്‍ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. ഇപ്പോഴിതാ വീണ്ടും കുട്ടി ജാനുവായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി. 96ന്റെ തെലുങ്ക് പതിപ്പില്‍ സാമന്തയുടെ കൗമാരകാലമാണ് ഗൗരി കിഷന്‍ വീണ്ടും അവതരിപ്പിക്കുന്നത്. ഗൗരി തന്നെയായിരുന്നു ഈ വിവരം […]

actress-anu-sithara-says-about-fake-pregnant-news
Film News

നടി അനു സിത്താര ഗർഭിണിയോ? വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം

കല്യാണം കഴിക്കാത്ത നടിമാരെ കല്യാണം കഴിപ്പിക്കാനും ഇവരുടെ സ്വകാര്യ ജീവിതം ചികഞ്ഞ് എടുക്കാനും പപ്പാരസികൾക്ക് പ്രത്യേക താൽപര്യമാണ്. അതേസമയം താരങ്ങളുടെ കല്യാണം കഴിഞ്ഞാൻ പിന്നെ ഇവർക്ക് കുട്ടിയുണ്ടാകാതെ ഇത്തരക്കാർക്ക് ഒരു രക്ഷയുമില്ല. ഇതിന്റെ പിന്നാലെയായിരിക്കും. ചുരുങ്ങിയ സമയം കൊണ്ട് യുവതാരങ്ങളിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി അനുസിത്താര. ചെറിയ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ എത്തുകയും പിന്നീട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ ഇടയിലേയ്ക്ക് ഉയരുകയായിരുന്നു. വിവാഹത്തിനു ശേഷം സിനിമയിൽ എത്തിയ താരമാണ് അനു സിത്താര. ഏറെ നാളത്ത പ്രണയത്തിനൊടുവിലാണ് താരം […]