fans-reaction-about-kunchako-boban-s-latest-facebook-post
Featured

ഇങ്ങനെ സസ്‌പെന്‍സിടാതെ ശരിക്ക് പറഞ്ഞൂടേ? മകന്റെ പേര് പുറത്തുവിട്ട കുഞ്ചാക്കോ ബോബനോട് ആരാധകര്‍

മഴവില്‍ മനോരമയുടെ അവാര്‍ഡില്‍ ഇത്തവണ അവതാരകനായി രമേഷ് പിഷാരടിക്കൊപ്പം ചാക്കോച്ചനുമുണ്ടായിരുന്നു. അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലെത്തിയ യേശുദാസായിരുന്നു മകന്റെ വിശേഷത്തെക്കുറിച്ച് ചാക്കോച്ചനോട് ചോദിച്ചത്. പേരിട്ടോ എന്ന് ചോദിച്ചപ്പോള്‍ തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു താരം മറുപടി നല്‍കിയത്. ഇതോടെയാണ് മകന്റെ പേര് ബോബന്‍ കുഞ്ചാക്കോ ആണെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. തന്റെ കൈയ്യില്‍ പിടിച്ചിരിക്കുന്ന മകന്റെ കൈയ്യുടെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു താരമെത്തിയത്. അതിനിടയിലാണ് പേരിനെക്കുറിച്ച് അദ്ദേഹം തന്നെ ചോദിച്ചത്.

മകന്റെ പേര് ബികെ/ഐബികെ ഇതായിരുന്നു ചാക്കോച്ചന്റെ പോസ്റ്റ്. ബോബന്‍ കുഞ്ചാക്കോ, ഇവാന്‍ ബോബന്‍ കുഞ്ചാക്കോ ഇവയില്‍ ഏതാണ് പേരെന്ന് സ്ഥിരീകരിക്കാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധായകന്‍ രഞ്ജിത്ത് ശങ്കറുള്‍പ്പടെ നിരവധി പേരാണ് താരത്തിന്‍രെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. തന്റെ അപ്പന്റെ പേര് തന്നെ മകനും നല്‍കിയോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. തന്‍റെ പേര് തിരിച്ചിട്ടാല്‍ മതിയെന്ന് പറഞ്ഞെങ്കിലും അതിന് മുന്‍പോ പിന്‍പോ മറ്റെന്തെങ്കിലുമുണ്ടോയെന്നും ആരാധകര്‍ ചോദിച്ചിരുന്നു.

ഈ പരിപാടി നിര്‍ത്തിക്കൂടേ?

ഭാവിയില്‍ സൂപ്പര്‍ സ്റ്റാറായി വരുന്നയാളല്ലേ,കുഞ്ഞിന് നല്ല പേര് നല്‍കിക്കൂടേ, ഈ പേര് തിരിച്ചും മറിച്ചും ഇടുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടേയെന്നായിരുന്നു ഒരു ആരാധകന്‍രെ ചോദ്യം. ട്രെന്‍ഡിംഗായ വല്ല പേരുകളും ഇട്ടൂടേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഭാവിയില്‍ കൊച്ച് ഓടിച്ചിട്ട് തല്ലുമെന്നുള്ള മുന്നറിയിപ്പുകളുമായും ആരാധകരെത്തിയിട്ടുണ്ട്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്.

ബോബ് റയാനെന്ന് ഇട്ടൂടേ?

ഇതെന്താ വല്ല ഫാന്റം ഫാമിലിയാണോ, അപ്പൂപ്പന്റെ പേര് കുഞ്ചാക്കോ, അച്ഛന്റെ പേര് ബോബന്‍ കുഞ്ചാക്കോ , സ്വന്തം പേര് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ കുഞ്ഞിനും ബോബന്‍ കുഞ്ചാക്കോ എന്നിടാന്‍ ഇത് കേരളത്തിലെ ഫാന്റം ഫാമിലിയാണോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. പ്രിയയും ബോബനും ചേര്‍ത്ത് ബോബ് റയാനെന്ന് ഇട്ടൂടെയെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ബികെ എന്ന് പറഞ്ഞ് ബാക്കിയുള്ളവരെ ആശയക്കുഴപ്പത്തിലാക്കാതെ നല്‍കിയ പേര് കൃത്യമായി പറഞ്ഞൂടേയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

Leave a Reply