ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് കീര്‍ത്തി സുരേഷ്. അമ്മയ്ക്ക് പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രിയെ വളരെ പെട്ടെന്നാണ് സിനിമാലോകം സ്വീകരിച്ചത്. മലയാളത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് അന്യഭാഷ താരത്തെ ഏറ്റെടുക്കുകയായിരുന്നു. മികച്ച അവസരമാണ് ഈ താരപുത്രിയെ തേടിയെത്തിയത്. കരിയറിന്‍രെ തുടക്കത്തില്‍ തന്നെ മുന്‍നിര താരങ്ങള്‍ക്കൊപ്പവും സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ച കീര്‍ത്തി സുരേഷിനോട് പലര്‍ക്കും അസൂയയാണ്. യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന തരത്തിലുള്ള അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. മലയാള സിനിമയിലൂടെ അരങ്ങേറിയെങ്കിലും ഇപ്പോള്‍ തെന്നിന്ത്യയുടെ താരറാണിയായി മാറിയിരിക്കുകയാണ് ഈ താരപുത്രി.
നിരവധി വ്യത്യസ്ത കഥാപാത്രങ്ങളുമായി സിനിമയില്‍ സജീവമായി നില്ക്കുന്ന കീര്‍ത്തി സുരേഷിനെക്കുറിച്ചുള്ള മോശം വാര്‍ത്തകളാണ് തെലുങ്ക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച കീര്‍ത്തി സുരേഷിനെക്കുറിച്ച് ഇതുവരെയൊരാളും ഇത്തരത്തില്‍ മോശമായി പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം.
മേക്കപ്പിനായി മണിക്കൂറുകള്‍ ചെലവഴിച്ചതിന് ശേഷമാണ് കീര്‍ത്തി സുരേഷ് സെറ്റിലേക്കെത്തുന്നതെന്നുള്ള പരാതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തെലുങ്ക് മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.വളരെ നേരത്തെ സെറ്റിലെത്തുന്ന താരം മണിക്കൂറുകള്‍ കഴിഞ്ഞാണ് കാരവാനില്‍ നിന്നും പുറത്തിറങ്ങുന്നതെന്നും ഇക്കാര്യത്തെക്കുറിച്ച് താരത്തോട് സൂചിപ്പിച്ചിട്ടും അനുകൂല തീരുമാനമായിരുന്നില്ലെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മുന്‍നിര താരങ്ങളെപ്പോലെ തന്നെ പ്രൊഫഷണലായാണ് കീര്‍ത്തി സുരേഷ് സിനിമയെ സമീപിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ആരാധകരൊന്നും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ താരപുത്രിക്ക് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന തരത്തിലുള്ള അവസരമാണ് കീര്‍ത്തിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും.പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി തുടക്കം കുറിക്കുന്നത്. നേരത്തെ ബാലതാരമായ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് ഈ താരപുത്രി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് പ്രവേശിച്ച താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം. അത്രയധികം അവസരങ്ങളാണ് ഈ താരപുത്രിയെ തേടിയെത്തിയത്.