മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ബാംഗ്ലൂര്‍ ഡേയ്സിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തിയ ഇവര്‍ വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവര്‍ ഒരുമിച്ചെത്തുന്നതിനായി. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ അനിയത്തിയായി വേഷമിടുന്നത് നസ്രിയയാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് ആരാധകരെത്തേടി ഈ സന്തോഷവാര്‍ത്ത എത്തിയത്. അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാതോര്‍ക്കുകയാണ് സിനിമാലോകം.അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ചെത്തുന്നതന്നെ തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷം സിനിയില്‍ സജീവമാവുന്ന നസ്രിയ ഫഹിന്റെ നായികയാവുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും അണിയറപ്രവര്‍ത്തകരുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ബാംഗ്ലൂര്‍ ഡേയ്സിനു ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം നസ്രിയയും അഭിനയിക്കുന്നുണ്ട്. പൃഥ്വിയുടെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. കാമുകിയുടെ വേഷത്തില്‍ പാര്‍വതിയാണ് എത്തുന്നത്.
