കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഫഹദ് ഫാസില്‍ കാഴ്ച വെച്ചിരുന്നത്. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പട്ടികയില്‍ അവസാനം വരെയും ഫഹദിന്റെ പേരുണ്ടായിരുന്നു. തന്റെ സിനിമകളെ റിയലിസ്റ്റിക്കായി കാണിക്കാന്‍ കഴിയുന്നതായിരുന്നു ഫഹദിന്റെ വിജയം.

ഫഹദ് ഫാസിലിന്റെ സിനിമ

വേലൈക്കാരന്‍ എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും തന്റെ കഴിവ് തെളിയിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്കുകള്‍ കാരണം ചിത്രീകരണം ആരംഭിച്ച മണിരത്‌നത്തിന്റെ സിനിമയില്‍ നിന്നും ഫഹദ് പിന്മാറിയിരുന്നു. എന്നാല്‍ ഫഹദ് നായകനാവുന്ന മറ്റൊരു സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്റെ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് മലയാളത്തിലെ പ്രമുഖനായ മറ്റൊരു സംവിധായകന്റെ സിനിമയിലും ഫഹദ് ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

Image result for fahadh-faasil-team-up-with-my-dear-kuttichathan-s-director

ജിജോ പൊന്നൂസിന്റെ സിനിമകള്‍

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനായ ഫഹദ് ഫാസില്‍ നിരവധി സിനിമകളുടെ തിരക്കുകളിലാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും കിടിലന്‍ പ്രകടനം കാഴ്ച വെക്കാന്‍ ഫഹദിന് കഴിഞ്ഞിരുന്നു. ഛായഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന സിനിമയായിരുന്നു ഫഹദിന്റെ 2018 ലെ ആദ്യത്തെ സിനിമ. തൊട്ട് പിന്നാലെ നിരവധി സിനിമകളാണ് അണിയറയില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലേക്ക് രണ്ട് സിനിമകളും കൂടി എത്തിയിരിക്കുകയാണ്.

ഫഹദ് നായകനാവുന്നു.

മലയാളത്തിലേക്ക് രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനായിരുന്നു ജിജോ പൊന്നൂസ്. 1982 ല്‍ പ്രേം നസീര്‍, മധു, ശങ്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ എല്ലാം കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച പടയോട്ടം എന്ന സിനിമയായിരുന്നു ജിജോ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ശേഷം മലയാളത്തിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിചാത്താന്‍ എന്ന സിനിമയും സംവിധാനം ചെയ്തത് ജിജോ പൊന്നൂസായിരുന്നു. 1984 ലായിരുന്നു സിനിമ റിലീസിനെത്തിയത്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും ജിജോ സംവിധായകനായി തിരിച്ചെത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിജോ പൊന്നൂസ് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെയും വന്നിട്ടില്ല. എന്നാല്‍ പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങളുടെ കഥ പറയുന്ന സിനിമയായിരിക്കുമെന്നാണ് പറയുന്നത്. സിനിമയെ കുറിച്ചുള്ള വിശാംദശങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്. അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയായിരിക്കുമോ എന്ന കാര്യത്തെ കുറിച്ചറിയാനും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

ബി ഉണ്ണികൃഷ്ണന്റെ സിനിമ

നിലവില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന സിനിമയിലാണ് ഫഹദ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സിനിമയെ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. തമിഴില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ചെക്കാ സിവന്ത വാനം എന്ന സിനിമയിലും ഫഹദ് ഉണ്ടായിരുന്നു. ബിഗ് ബജറ്റിലെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് ഫഹദ് സിനിമയില്‍ നിന്നും പിന്മാറിയിരുന്നു. മറ്റ് സിനിമകളുടെ തിരക്കുകള്‍ കാരണമാണ് ഫഹദ് സിനിമയില്‍ നിന്നും മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Click Here : – ബിഗ് ബജറ്റ് സിനിമയില്‍ നിന്നും ഫഹദ് പിന്മാറിയത് ഇതിനാണോ?