ആഴ്ചയകള്‍ക്ക് മുന്‍പാണ് മിമിക്രി താരം അബിയെ മലയാളികള്‍ക്ക് നഷ്ടപ്പെട്ടത്. തനിക്ക് നേടാന്‍ കഴിയാത്തതെല്ലാം മകന്‍ ഷെയിന്‍ നിഗം നേടുന്നത് കാണുന്നതിന് മുന്‍പേ അബി അങ്ങ് പോയി. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറുകയാണ് ഷെയിന്‍ എന്ന് പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടാല്‍ വ്യക്തമാകും. അതെ, ഷെയിനിന്റെ ഏറ്റവും പുതിയ ചിത്രമായ ഈടയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഷെയിന്‍ പ്രണയിച്ച് പ്രേക്ഷകരെ കരയിപ്പിച്ച ചിത്രമാണ് കിസ്മത്ത്. ഏറെ കുറേ അത് പോലൊരു പ്രണയവും വിരഹവും വേദനയും ഈട എന്ന ചിത്രത്തിലും കാണാന്‍ സാധിക്കുമെന്ന് ട്രെയിലര്‍ കാണുമ്പോള്‍ തോന്നുന്നു.ലുക്ക് കൊണ്ട് തന്നെ വ്യത്യസ്തമാണ് ഷെയിന്‍ നിഗത്തിന്റെ കഥാപാത്രം. കണ്ണൂര്‍ ഭാഷയും വളരെ അനായാസം ഷെയിന്‍ കൈകാര്യം ചെയ്യുന്നു. ആനന്ദ് എന്നാണ് കഥാപാത്രത്തിന്റെ പേര്.കമ്മട്ടി പാടത്തിന്റെ എഡിറ്ററായ ബി അജിത് കുമാറാണ് ഈട എഴുതി സംവിധാനം ചെയ്യുന്നത്. അജിത് കുമാര്‍ തന്നെയാണ് ഈടയുടെ എഡിറ്റിങും നിര്‍വ്വഹിയ്ക്കുന്നത്. എല്‍ജെ ഫിലിംസ് അവതരിപ്പിയ്ക്കുന്ന ചിത്രം ഷര്‍മിള രാജാണ് നിര്‍മിയ്ക്കുന്നത്.