drishya talk block industry.
Film News

ആരോ എന്നെ ബ്ലോക്ക് ചെയ്യുന്നു- ദൃശ്യ രഘുനാഥ്..

മലയാള സിനിമ കണ്ട അപ്രതീക്ഷിത വിജയമായിരുന്നു ഹാപ്പി വെഡ്ധിംഗ്. താരങ്ങളുടെ പകിട്ടോ വലിയ മുടക്കു മുതലോ ഇല്ലാതെ നവാഗതനായ ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടി. ഹാപ്പി വെഡ്ധിംഗ് മലയാളത്തിനു സമ്മാനിച്ച യുവനായികയായിരുന്നു ദൃശ്യ രഘുനാഥ്. എന്നാല്‍ ആദ്യ ചിത്രത്തിനു ശേഷം ദൃശ്യയെ മലയാള സിനിമ കണ്ടില്ള. ഇപേ്പാള്‍ രേവതി കലാമന്ദിറിന്റെ മാച്ച്‌ ബോക്സിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്ന ദൃശ്യ സംസാരിക്കുന്നു.ഞാന്‍ അഭിനയം നിര്‍ത്തി എന്നൊക്കെ. അതൊക്കെ ഞാന്‍ മറ്റൊരാള്‍ പറഞ്ഞാണറിഞ്ഞത്. ഇത്ര വലിയ സംവിധായകന്റെ സിനിമ കിട്ടിയിട്ടെന്താ ചെയ്യാതിരുന്നതെന്ന് അവര്‍ ചോദിക്കുമ്ബോഴാണ് ഞാനിതൊക്കെ അറിയുന്നത്. എനിക്ക് അങ്ങനെയൊരു ഓഫര്‍ കിട്ടിയിരുന്നില്ല. വലിയ സംവിധായകരൊക്കെ എന്നെക്കുറിച്ച്‌ അന്വേഷിച്ചിരുന്നത്രേ. ഞാനറിഞ്ഞില്ല. ആരോ നടുവില്‍ നിന്നു ബേ്ളാക്ക് ചെയ്യുന്നു. ദൃശ്യ അഭിനയം നിര്‍ത്തി എന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ചിലരൊക്കെ എന്നെ കാണുമ്ബോള്‍ ചോദിക്കുന്നത് നീ ഗള്‍ഫിലേക്ക് പോയില്ലേ? എന്താ ഇവിടെ എന്നൊക്കെയാണ്.നായികയായിരുന്നെങ്കിലും എനിക്കത്ര മാത്രം പെര്‍ഫോം ചെയ്യാനുണ്ടായിരുന്നില്ല. മൊത്തം പതിനഞ്ചോ ഇരുപതോ മിനുട്ടേ ഞാനാ സിനിമയിലുണ്ടായിരുന്നുള്ളല്ലോ. പോരാത്തതിന് വലിയ വലിയ കഥാപാത്രങ്ങള്‍ എന്നെ തേടി വരുമെന്നും ചെയ്യാനാകുമെന്നും ആത്മവിശ്വാസമില്ലായിരുന്നു. ഒപ്പം പ്ളസ് ടു പരീക്ഷയും. പിന്നെ പ്രതികരിക്കാന്‍ തോന്നിയില്ല. അപേ്പാള്‍ മറ്റൊരു സിനിമ ചെയ്യാന്‍ മാനസികമായി തയ്യാറായിരുന്നില്ല. പ്ളസ് ടു കഴിയട്ടേ എന്നായിരുന്നു.അച്ഛനും അമ്മയും അനിയനും വലിയ പിന്‍തുണ നല്‍കുന്നു. പക്ഷേ ബന്ധുക്കള്‍ അത്ര പിന്‍തുണ നല്‍കാറില്ള. കാരണം സിനിമ രംഗം ഒരു ചുഴലിക്കാറ്റു പോലെയാണ്. കേന്ദ്ര സ്ഥാനം വളരെ ശാന്തമായിരിക്കും. പക്ഷേ ചുറ്റും മൊത്തം അഭ്യൂഹങ്ങളായിരിക്കും.

Leave a Reply