മോഹന്‍ലാലിനെ കുറിച്ച് ഒരക്ഷരം എന്നോട് ചോദിക്കരുത്, പ്രശ്‌നമാണെന്ന് വിക്രം.

don-t-ask-me-about-mohanlal-says-vikram

സ്‌കെച്ച് എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് വിക്രം. പുതിയ റിലീസുമായി ബന്ധപ്പെട്ട പ്രചാരണത്തിന് കേരളത്തിലെത്തി ഒരു അഭിമുഖം നല്‍കവെയാണ് വിക്രം വീണ്ടും അക്കാര്യം പറഞ്ഞത് ‘വീട്ടില്‍ മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ സാധിക്കില്ല’ എന്ന്. ആര്‍ ജെ മഞ്ജുവുമായി സംസാരിക്കുകയായിരുന്നു വിക്രം. മഞ്ജു പറയുന്ന അഭിനേതാക്കളില്‍ ഉള്ളതും വിക്രമില്‍ ഇല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് ചോദിക്കവെ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും വിക്രം സംസാരിച്ചു.അജിത്തില്‍ ഉള്ളതും വിക്രമില്‍ ഇല്ലാത്തതുമായ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബൈക്ക് റൈഡ് എന്നയിരുന്നു വിക്രമിന്റെ മറുപടി. തനിക്ക് ബൈക്ക് റൈഡ് വരില്ല എന്ന് വിക്രം പറഞ്ഞു. ധനുഷിനുള്ളതും വിക്രമിനില്ലാത്തതുമായ കാര്യം ചോദിച്ചപ്പോള്‍ പ്രശസ്തനായ അമ്മായി അച്ഛന്‍ എന്നായിരുന്നു മറുപടി.അത് ‘സ്മാര്‍ട്‌നസ്സ് ആണ്’. ഒരിക്കലും ഒരാള്‍ക്കും മമ്മൂട്ടിയുടെ അത്ര സ്മാര്‍ട്‌നെസ്സ് ആകാന്‍ കഴിയില്ല. എപ്പോഴും ഞാനത് പറുയും. വസ്ത്രധാരണത്തിലായാലും മറ്റെന്തിലായാലും മമ്മൂട്ടിയ്ക്ക് ഒരു സ്മാര്‍ട്‌നെസ്സ് ഉണ്ട്.മോഹന്‍ലാലിനെ കുറിച്ച് ആര്‍ ജെ മഞ്ജു ചോദിക്കുന്നതിന് മുന്‍പേ വിക്രം പറഞ്ഞു, ലാലേട്ടനെ കുറിച്ച് ചോദിക്കരുത്.. ലാലേട്ടനെ കുറിച്ച് ഞാനൊന്നും സംസാരിക്കില്ല- എന്ന് വിക്രം പറഞ്ഞു.ലാലേട്ടന്റെ ഒരു വലിയ ആരാധിക എന്റെ വീട്ടിലുണ്ട്. എന്ത് പറഞ്ഞാലും നിങ്ങള്‍ക്ക് ലാലേട്ടനെ പോലെ ആകാന്‍ പറ്റുമോ എന്നാണ് ചോദ്യം. ഭ്രമരം ചെയ്യാന്‍ പറ്റുമോ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്. ഓരോ സമയം ഓരോ സിനിമയാണ്- വിക്രം പറഞ്ഞു. തലശ്ശേരിക്കാരിയായ തന്റെ ഭാര്യ ലാലേട്ടന്റെ വലിയ ആരാധികയാണെന്ന് മുന്‍പും വിക്രം പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സാമിപ്യത്തില്‍ പറഞ്ഞപ്പോള്‍, താന്‍ വിക്രമിന്റെ വലിയ ആരാധകനാണെന്നായിരുന്നു ലാലിന്റെ പ്രതികരണം.