അനുഷ്ക ശര്‍മയുടെയും വിരാട് കോലിയുടെും വിവാഹം ഇന്ത്യയുടെ ആഘോഷമായിരുന്നു. വെറുമൊരു ബോളിവുഡ് സെലിബ്രിറ്റിയുടെ വിവാഹം എന്നതിനപ്പുറം, കോലിയെ പോലൊരു ക്രിക്കറ്ററുടെ പേരും ചേരുമ്പോള്‍ അത് അത്രയേറെ വര്ണാഭമാവുമല്ലോ.അനുഷ്കയുടെയും വീരാടിന്റെയും വിവാഹ ചടങ്ങുകളും വിവാഹത്തിന് ധരിച്ച വേഷങ്ങളുമൊക്കെ ഇതിനോടകം ചര്‍ച്ചയായി. എന്നാല്‍ ദില്ലിയില്‍ വച്ച് നടന്ന വിവാഹ സത്കാരത്തില്‍ അനുഷ്ക ധരിച്ച ആ നക്ലൈസിന്റെ വില അറിയാമോ.കഴുത്തിന് താങ്ങാന്‍ കഴിയാത്ത ഒരു നക്ലൈസിനും അതിനൊപ്പം വരുന്ന മാച്ചിങ് ജിമിക്കി കമ്മലുമാണ് അനുഷ്ക റിസപ്ഷന് ധരിച്ചത്. ഇരുപത്തിയഞ്ച്് ലക്ഷം മുതല്‍ മുപ്പത് ലക്ഷം രൂപവരെയാണത്രെ ഈ നക്ലൈസിന്റെയും ജമിക്കി കമ്മലിന്റെയും വില. ചുവന്ന നിറത്തിലുള്ള ബനാറസ് സാരിയാണ് അനുഷ്ക ധരിച്ചത്. നെറുകെ എടുത്ത് കെട്ടിയ മുടിയും നെറ്റി നിറഞ്ഞു നില്ക്കുന്ന ശീമന്ത രേഖയും ആകര്‍ഷണമായിരുന്നു. എല്ലാം കൂടെ ഒത്തുവന്നപ്പോള്‍ പക്ക ഒരു ഇന്ത്യന്‍ ട്രഡീഷണല്‍ വധുവായി അനുഷ്ക മാറി.