അരുണ്‍ കുമാര്‍ മണികണ്ഠനും ദിവ്യ ഉണ്ണിയും അടുത്തിടെയായിരുന്നു വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഭര്‍ത്താവിന് ആശംസ നേര്‍ന്ന് താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ആകെ തിരക്കിലാണ് താരം. നൃത്തവിശേഷങ്ങള്‍ പങ്കുവെച്ച് താരം തന്നെ എത്താറുണ്ട്. ഇപ്പോഴിതാ ധനുഷ്കോടി യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയതെന്നും താരം കുറിച്ചിട്ടുണ്ട്.
ഇതിനോടകം കന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്. പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി എത്തിയത്. നാളുകള്‍ക്ക് ശേഷം താരത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചിത്രങ്ങള്‍ മാത്രമല്ല വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്യങ്ങളിലെ മോഡലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താരമെന്നും ഇത് കിടുക്കിയെന്നുമുള്ള കമന്റുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനിടയിലും സിനിമയിലെ തിരിച്ചുവരവിനെക്കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാണ് സിനിമയിലേക്ക് വരുന്നതെന്നും അതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നുമാണ് ആരാധകര്‍ പറയുന്നത്. ബാലതാരമായി സിനിമയിലേക്കെത്തിയ ദിവ്യ ഉണ്ണി കല്യാണസൗഗന്ധികത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ താരമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു.
സഹോദരിയായും നായികയായുമൊക്കെ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചത്. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയതിന് ശേഷം തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ല. സ്റ്റേജ് പരിപാടികളിലും മറ്റുമായി താരം സജീവമായതോടെയാണ് വീണ്ടും തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.