യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയമായ നടനാണ് പൃഥ്വിരാജ്. പൃഥ്വിയുടെ സിനിമകൾ എന്നും ഏറെ ആകാക്ഷയോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. ആ കാത്തിരുപ്പു ഒരിക്കലും വെറുതെ ആകുകയുമില്ല.ഇപ്പോൾ പ്രേക്ഷരുടെ ചർച്ച വിഷയം താരത്തിന്റെ പുതിയ ചിത്രമായ കാളിയനെ കുറിച്ചാണ്. ഏറെ ആകാംക്ഷയോടെയാണ് കാളിയനെ ജനങ്ങൾ കാത്തിരിക്കുന്നത്.കാളിയനെ കുറിച്ചു കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ മഹേഷ് രംഗത്തെത്തുകയാണ്. ചരിത്ര സിനിമകൾ ധാരളമായി ഇറങ്ങുന്ന സമയത്ത് കാളിയൻ ഒരു വെല്ലുവിളിയാണ്. അതിനെ നേരിടാൻ തങ്ങൾ തയ്യാറാവുകയാണെന്നു മഹേഷ് പറഞ്ഞു. പ്രമുഖ മാസികയായ വെള്ളിനക്ഷത്രത്തിനു നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
കാളിയൻ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. എന്നാൽ ഇപ്പോൾ ഒരു ബജറ്റ് മത്സരത്തിനു തങ്ങളില്ലെന്ന് മഹോഷ് പറഞ്ഞു. ഇപ്പോൾ സിനിമയുടെ ബഡ്ഡിംഗ് സ്റ്റേജാണ്. ഇനി ജോലികൾ ബാക്കി നിൽക്കുകയാണ്. അതിൽ ഒരു ഘട്ടത്തിൽ മാത്രമേ ബജറ്റിന്റെ എസ്റ്റിമേറ്റെങ്കിലും തയ്യാറാക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കാളിയൻ എന്ന ചിത്രത്തിൽ നിരവധി സർപ്രൈസുകൾ ജനങ്ങളെ തേടിയെത്തുന്നുണ്ട്. പഴയ കാലം ചിത്രത്തിനു വേണ്ടി ഒരുക്കുന്നുണ്ട്. എന്നാൽ ഇതൊരിക്കലും സിനിമ വിഷ്വല്‍ എഫക്ട്സ് വെച്ചിട്ടുളളതാകില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
കൂടാതെ കാളിയൻ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ താരം സത്യരാജ് വീണ്ടും മലയാളത്തിലെത്തുണ്ടത്രേ. ചിത്രത്തിൽ ചരിത്ര പ്രധാന്യമുള്ള കഥാപാത്രത്തെയാമ് താരം അവതരിപ്പിക്കുന്നത്. എന്നാൽ സത്യരാജിന്റെ കഥാപാത്രത്തെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ആടുജീവിതത്തിന്റെ ഒന്നര വര്‍ഷം നീണ്ട ഷെഡ്യൂളിന് ശേഷമായിരിക്കും പൃഥ്വി കാളിയന്റെ സെറ്റിൽ എത്തുകയുള്ളുവെന്നാണ് വിവരം. മാജിക്മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്.
Click Here : – കാളിയൻ ചരിത്ര ചിത്രമല്ല, കാത്തിരിക്കുന്നത് മറ്റൊന്ന്, വെളിപ്പെടുത്തലുകളുമായി സംവിധായകന്