kammarasambavam-dileep-s-makeover-getting-viral

കമ്മാരന്‍ പറഞ്ഞ സംഭവം, കമ്മാരന്‍ പറയാത്ത സംഭവുമായി ദിലീപ്! കമ്മാരസംഭവം ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

Featured, Malayalam

ഒരേ തീയില്‍ നിന്നും കത്തിക്കയറുന്ന ചരിത്രവും ചതി-ത്രവുമായിട്ടാണ് കമ്മാരസംഭവം എത്തിയിരിക്കുന്നത്. രാമലീലയുടെ വിജയത്തിന് ശേഷം ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷകളോടെയായിരുന്നു സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. മുന്നോടിയായിട്ടാണ് റിലീസ് ചെയ്ത സിനിമ ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ്.

ഈ വര്‍ഷം സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയിലുള്ള കമ്മാരസംഭവം വിഷുവിന് മുന്നോടിയായിട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമയ്ക്ക് നടന്‍ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ച് കൊണ്ട് ദിലീപും ഫേസ്ബുക്കിലൂടെ പോസ്റ്റ് ഇട്ടിരുന്നു.

ദിലീപ് പറയുന്നത്…

ദൈവത്തിനു സ്തുതി, എന്നെ നെഞ്ചോട് ചേര്‍ത്തുനിറുത്തുന്ന, കേരളത്തിലെ പ്രേക്ഷകര്‍ക്കും, എന്റെ ചങ്കായ ആരാധര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും, കടപ്പാടും അറിയിക്കുന്നതിനൊപ്പം, ‘കമ്മാര സംഭവം’ ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ സവിനയം സമര്‍പ്പിക്കുകയാണ്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്!!

എന്നെ വിശ്വസിച്ച് ഈ കഥാപാത്രങ്ങളെ ഏല്‍പ്പിച്ച സംവിധായകനോടും, തിരക്കഥാകൃത്തിനോടും, നിര്‍മ്മാതാവിനോടും നൂറുശതമാനം നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനു പൂര്‍ണ്ണതയുണ്ടാവുന്നത്. നിങ്ങളേവരുടേയും, പ്രാര്‍ത്ഥനയും, കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാര്‍ത്ഥനയോടെ, ‘കമ്മാരനെ’ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു. എല്ലാവര്‍ക്കും മലയാള പുതുവര്‍ഷാശംസകള്‍… എന്നും പറഞ്ഞാണ് ദിലീപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്…

കമ്മാരന്‍ എത്തി..

അടുത്തിടെ വലിയ ആകാംഷ നല്‍കിയ സിനിമകളിലൊന്നായിരുന്നു കമ്മാരസംഭവം. ഇതുവരെ മലയാള സിനിമ കാണാത്ത അവതരണവും ശൈലിയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായിട്ടാണ് സിനിമയുടെ വരവ്. ചിത്രീകരണം തുടങ്ങിയ സിനിമ പാതി വഴിയില്‍ നിന്നും പ്രതിസന്ധിയില്‍ അകപ്പെട്ട് പോയിരുന്നു. എങ്കിലും അതിനെ മറികടന്ന് ശക്തമായ തിരിച്ച് വരവാണെന്ന് കമ്മാരസംഭവവും ദിലീപും ഇന്ന് മുതല്‍ തിയറ്ററുകളില്‍ കാണിക്കുമെന്നാണ് സൂചന.

Click Here : – കമ്മാരസംഭവം ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

Leave a Reply