dileep-laughing-villa-surya-tv-video-viral

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ദിലീപിനെ ഇന്നും അയല്‍പക്കത്തെ പയ്യനായാണ് ആരാധകര്‍ കാണുന്നത്. വ്യക്തി ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ വലിയ പ്രതിസന്ധി തേടിയെത്തിയപ്പോഴും അവരായിരുന്നു താരത്തിന് പിന്തുണ അറിയിച്ചത്. എതിര്‍പ്പുകളും ബഹിഷ്‌ക്കരണ ഭീഷണിയുമൊക്കെ പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നതിനിടയിലായിരുന്നു രാമലീല തിയേറ്ററുകളിലേക്കെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയത്. താരത്തിന്റെ സിനിമാജീവിതത്തിലെ തന്നെ സുപ്രധാന സിനിമകളിലൊന്നായി മാറുകയായിരുന്നു ഈ ചിത്രം.

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം താരം വീണ്ടും മിനിസ്‌ക്രീനിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ലാഫിങ് വില്ലയില്‍ അതിഥിയായെത്തിയത് ദിലീപായിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ഗായത്രി അരുണാണ് പരിപാടി നയിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ പ്രമോ വൈറലായിരുന്നു. അതിന് പിന്നാലെയായാണ് സന്തോഷം പങ്കുവെച്ച് ആരാധകരുമെത്തിയത്.

വൈറലായ പ്രമോ

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തുന്നത്. ലാഫിങ് വില്ലയില്‍ താരമെത്തുന്നുവെന്ന് അറിയിച്ച് പുറത്തുവന്ന പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതോടെയാണ് ആരാധകരും അക്ഷമയോടെ പരിപാടിക്കായി കാത്തിരുന്നത്. സൂര്യ ടിവിയുടെ 20ാം വാര്‍ഷിക ആഘോഷത്തിലും താരം പങ്കെടുത്തിരുന്നു. കുട്ടികളോടൊപ്പമുള്ള പരിപാടിയില്‍ വളരെ സന്തോഷത്തോടെയാണ് താരം പങ്കെടുക്കാറുള്ളത്. താരത്തിന്റെ സിനിമകളിലെ നൃത്തരംഗങ്ങളും ഹാസ്യ രംഗവുമൊക്കെയായി കുട്ടികളും എത്തിയിരുന്നു. അതിനിടയിലാണ് രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് താരവും ഒപ്പം കൂടിയത്.

വീണ്ടും സജീവമാവണം

പഴയത് പോലെ തന്നെ വീണ്ടും സജീവമാവണമെന്നും തന്നെ വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തന്റേടത്തോടെ നില്‍ക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഏട്ടനെ തകര്‍ക്കാനായി ഓടി നടന്നവര്‍ക്ക് മുന്നിലൂടെ തന്നെ നിവര്‍ന്ന് നടക്കണമെന്നും അതിനായുള്ള അവസരങ്ങളാണ് ഇപ്പോള്‍ തേടിയെത്തുന്നതുമെന്നാണ് ആരാധകര്‍ പറഞ്ഞത്. തന്നെ തകര്‍ക്കാനായി ഇറങ്ങിയവരുടെ നെഞ്ചില്‍ ഇടിത്തീ വീഴ്ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. കോടതി കുറ്റവാളിയെന്ന് വിധിക്കാത്തിടത്തോളം കാലം അദ്ദേഹം നിപരാധിയാണെന്നും പിന്നെന്തിന് അദ്ദേഹത്തെ ക്രൂശിക്കുന്നുവെന്നുമാണ് മറ്റൊരാള്‍ ചോദിച്ചിട്ടുള്ളത്.

ഡബിള്‍ റോളിലെത്തുന്നു

നേരത്തെയുള്ള താരങ്ങള്‍ സഞ്ചരിക്കുന്ന അതേ വഴിയിലൂടെ നീങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നും വ്യത്യസ്തതയോടെയ നീങ്ങാനാണ് താല്‍പര്യമെന്നും താരം പറയുന്നു. ഭാഗ്യത്തിന് തന്നെ സമീപിക്കുന്ന അണിയറപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ സന്തുഷ്ടരാണ്. താന്‍ ഡബിള്‍ റോളിലെത്തുന്ന സിനിമയുടെ തിരക്കഥ നടന്നുവരികയാണ്. അതില്‍ കുള്ളനായും അല്ലാതെയുമായും പ്രത്യക്ഷപ്പെടുന്നുണ്ടെന്നും താരം പറയുന്നു. പ്രൊഫസര്‍ ഡിങ്കനില്‍ മജീഷ്യനായും ദീപക്ക് എന്ന കഥാപാത്രമായും എത്തുന്നുണ്ട്. ഈ ചിത്രത്തിലും ഡബിള്‍ റോളിലാണ് എത്തുന്നത്.

പ്രതിസന്ധി ഘട്ടത്തിലെ പിന്തുണ

തന്നെ പ്രേക്ഷകര്‍ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നു. ജീവിതത്തിലെ വലിയ പ്രതിസന്ധി ഘട്ടത്തില്‍ അവരാണ് ഒപ്പം നിന്നത്. ഇന്നും അയല്‍പക്കത്തെ പയ്യന്‍ ഇമേജിലാണ് അവര്‍ തന്നെ കാണുന്നത്. ഈ കൈയ്യടിയും പിന്തുണയും ഉള്ളിടത്തോളം കാലം താന്‍ സുരക്ഷിതനായിരിക്കുമെന്നും താരം പറയുന്നു. ഇന്നും തന്നെ നയിക്കുന്നത് ഈ കൈയ്യടിയാണ്.

കുഞ്ഞതിഥിയുടെ വരവ്

കാവ്യ മാധവനും ദിലീപും വിവാഹം കഴിക്കുകയാണെന്നറിഞ്ഞപ്പോള്‍ ഇവരുടെ ആരാധകരായിരുന്നു അതാഘോഷിച്ചത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇവര്‍. വിവാഹത്തിന് ശേഷം കടുത്ത പ്രതിസന്ധി തേടിയെത്തിയപ്പോള്‍ ദിലീപിനും മീനാക്ഷിക്കും പിന്തുണയേകി കാവ്യ മാധവനുണ്ടായിരുന്നു. അടുത്തിടെയാണ് ഈ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. താരം തന്നെയായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്.