കാവ്യാ മാധവനുമായുള്ള വിവാഹത്തിന് ശേഷം ജനപ്രിയനായകന്‍ ദിലീപ് അഭിനയിക്കുന്ന ചിത്രമാണ് ‘രാമലീല’. പുലിമുരുകന്‍റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളുകപാടമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Dileep in Ram Leela

dileep in ram leela

ദിലീപ് ഒരു രാഷ്ട്രീയക്കാരനായാണ് ‘രാമലീല’യില്‍ വേഷമിടുന്നത്. ദിലീപ് ഒരു MLAയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ ഗോപി ആണ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രം മുളുകുപാടം ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ആറാമത്തെ സിനിമയാണ്. കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രമാണിത്

പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. 23 വര്‍ഷങ്ങള്‍ക്ക് ശേഷം രാധിക ശരത്കുമാര്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ദിലീപിന്‍റെ ‘അമ്മ വേഷത്തിലാണ് രാധിക എത്തുക. സിദ്ധിഖ്, ശ്രീനിവാസന്‍, ഹരീഷ്, രണ്‍ജി പണിക്കര്‍, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ബിജിബാലാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആഗസ്റ്റ് 30 ന് ചിത്രത്തിന്‍റെ പൂജ നടന്നിരുന്നു. ഷൂട്ടിംഗ് ഡിസംബര്‍ പകുതിയോടെ ആരംഭിക്കും. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്ബാട്ട് ഒരുക്കുന്ന ‘കമ്മാരസംഭവം’ എന്ന സിനിമയുടെ അടുത്ത ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാകും ദിലീപ് ഈ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങുക. ബിജു അരൂക്കുറ്റി സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് ദിലീപ് ഇപ്പോള്‍.