did-malaika-arora-declare-her-love-arjun-kapoor

ഈ ദിവസങ്ങളില്‍ താരവിവാഹങ്ങള്‍ക്കാണ് ബോളിവുഡ് സാക്ഷിയാവുന്നത്. ഇറ്റലിയില്‍ വെച്ച് ദീപിക-രണ്‍വീര്‍ വിവാഹം കേമമായി നടന്നിരുന്നു. തിരിച്ച് ഇന്ത്യയിലെത്തിയ താരങ്ങളുടെ വിവാഹ വിരുന്നുകളും ആഘോഷമായി നടന്നിരുന്നു. ഉടന്‍ തന്നെ പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ് വിവാഹമാണ് നടക്കുന്നത്. ഡിസംബര്‍ 1, 2 ദിവസങ്ങളിലാണ് താരവിവാഹം. നേരത്തെ ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നിന്നവരായിരുന്നു ഈ താരജോഡികള്‍.

ദീപിക-രണ്‍വീര്‍, പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ് എന്നിവരുടെ കാര്യത്തില്‍ പാപ്പരാസികള്‍ തൊടുത്ത് വിട്ട കാര്യങ്ങളെല്ലാം സത്യമായി വന്നിരുന്നു. ഇതുപോലെ ഗോസിപ്പുകളില്‍ കുടുങ്ങിയ ഒരുപാട് താരങ്ങളുടെ കാര്യം സത്യമായിരുന്നു. ഇപ്പോള്‍ നടി മലൈക അറോറയും താരപുത്രന്‍ അര്‍ജുന്‍ കപൂറും തമ്മിലുള്ള ബന്ധമാണ് ബി ടൗണില്‍ ചര്‍ച്ച വിഷയം. ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും മറ്റുമായി ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. അതില്‍ വിശദീകരണവുമായി നടി തന്നെ എത്തിയിരിക്കുകയാണ്.

മലൈക അറോറ നടിയും മോഡലുമായ മലൈക അറോറ ബോളിവുഡിലെ പ്രമുഖയാണ്. അമ്മ മലയാളി ആയതിനാല്‍ മലൈക പകുതി മലയാളിയാണ്. എം ടിവിയുടെ വീഡിയോ ജോക്കി ആയിരുന്ന മലൈക മോഡലിംഗിലേക്ക് തിരിഞ്ഞതോടെയായിരുന്നു കരിയര്‍ മാറിയത്. ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച ദില്‍ സേ എന്ന സിനിമയിലെ ചെയ്യ ചെയ്യ എന്ന ഹിറ്റ് ഗാനരംഗത്ത് അഭിനയിച്ച് മലൈക ശ്രദ്ധേയായി. സിനിമയ്ക്കുള്ളില്‍ ഡാന്‍സര്‍, നടി, നിര്‍മാതാവ് എന്നിങ്ങനെ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടി കൂടിയാണ് മലൈക

Related image

കുടുംബജീവിതം

ബോളിവുഡിലെ തന്നെ പ്രമുഖനും സല്‍മാന്‍ ഖാന്റെ സഹോദരുമായ അര്‍ബാസ് ഖാനും മലൈകയും 1998 ലാണ് വിവാഹിതരാവുന്നത്. 2017 ല്‍ പത്തൊന്‍പത് വര്‍ഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചിരുന്നു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. 45 കാരിയായ മലൈക ഇപ്പോള്‍ താരപുത്രന്‍ അര്‍ജുമായി ലിവിംഗ് റിലേഷന്‍ ആണെന്നായിരുന്നു ഗോസിപ്പുകള്‍. ഇരുവരും ഒന്നിച്ച് പലയിടത്ത് നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഡേറ്റിംഗിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ വിവാഹം ഉണ്ടാവുമോ എന്നതായിരുന്നു ആരാധകര്‍ക്ക് അറിയാനുള്ളത്.

കരണ്‍ ജോഹര്‍ പറഞ്ഞ കാര്യം

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നടത്തുന്ന ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ മലൈക അതിഥിയായി എത്തിയിരുന്നു. ഇവിടെ നിന്നും മലൈകയുടെ കൈ പിടിച്ച് നടന്ന കരണ്‍ ഉടന്‍ തന്നെ മലൈകയുടെ ജീവിതത്തിലും ഇതുപോലൊരു നിമിഷം ഉണ്ടാവാട്ടെ എന്ന് പറഞ്ഞിരുന്നു. ഈ സൂചനയാണ് ആരാധകര്‍ ഏറ്റെടുത്തത്.

മാലയില്‍ ഒളിഞ്ഞിരുന്നത്..

അര്‍ജുന്‍-മലൈക ബന്ധത്തെ കുറിച്ച് വാര്‍ത്തകള്‍ സജീവമായി വരുന്നതിനിടെയാണ് ഒരു മാല കുഴപ്പക്കാരനായി എത്തുന്നത്. എഎം എന്ന് ആലേഖനം ചെയ്ത മാല ധരിച്ച് നില്‍ക്കുന്ന നടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ ഇത് അര്‍ജുനെ ഉദ്ദേശിച്ചാണെന്നും ആരാധകര്‍ പ്രചരിപ്പിച്ചു. ചിലര്‍ മലൈകയുടെ അര്‍ജുന്റെ പേര് പറയുമ്പോള്‍ മറ്റ് ചിലര്‍ മകന്‍ അര്‍ഹാനെയോ ഉദ്ദേശിച്ചാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ നടിയുടെ മാലയുടെ പിന്നിലെ രഹസ്യമെന്താണെന്ന് പുറത്ത് വന്നിരുന്നില്ല. അത് വെളിപ്പെടുത്താന്‍ നടിയോട് തന്നെ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

സത്യം പുറത്ത് വന്നു..

തന്റെ മാലയെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഒടുവില്‍ മലൈക തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇത് മലൈക അറോറ എന്ന പേര് തിരിച്ചിട്ടതാണെന്നും അര്‍ജുന്‍ കപൂറുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് മലൈക പറയുന്നത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു നടി തുറന്ന് പറച്ചില്‍ നടത്തിയത്. ഇതോടെ ദിവസങ്ങളായി ആരാധകര്‍ അന്വേഷിച്ചിരുന്ന കാര്യത്തിന് തീരുമാനം ആയിരിക്കുകയാണ്. എന്നിരുന്നാലും അര്‍ജുനുമായിട്ടുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

അര്‍ജുന്റെ വെളിപ്പെടുത്തല്‍

അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. ഇത് മലൈകയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും ചേര്‍ന്ന് മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങിയെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും ഒന്നിച്ചെത്തിയാണ് ഫ്‌ളാറ്റ് തിരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2019 ല്‍ ഇരുവരും വിവാഹിതരാവുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. താരങ്ങള്‍ തന്നെ പ്രണയം വെളിപ്പെടുത്തുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നതും.