Cini News Featured Malayalam Movie Songs

പ്ലാസ്റ്റിക് മീനുകൾ – ഫെസ്റ്റിവൽ മൂവി ഓഡിയോ ലോഞ്ച്

ഫെസ്റ്റിവൽ മൂവി –  പ്ലാസ്റ്റിക് മീനുകൾ എന്ന മലയാളം സിനിമയുടെ ഓഡിയോ ലോഞ്ചിങ് 01/02/2021 ന് ആലപ്പുഴ കലവൂർ ക്രീം കോർണ്ണർ ഗാർഡനിൽ വച്ച് മലയാള സിനിമാ സംഗീത ലോകത്തിന്റെ അനുഗ്രഹമായ വിദ്യാധരൻ മാഷ് നിർവഹിച്ചു. കുറത്തിയാടന്റെയും ഡോക്ടർ പ്രേം കുമാർ വെഞ്ഞാറമൂടിന്റെയും വരികൾക്ക് വിനോദ് നീലാംബരി സംഗീതം നൽകിയിരിക്കുന്നു. വിനോദ് നീലാംബരിയും സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ശുഭയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഡ്രീം ആരോ പ്രോഡക്ഷൻസിന്റെ ബാനറിൽ സഞ്ജയ്‌ നായർ കഥയും സംവിധാനവും […]

Cini News Featured

സി. ഹോം. സിനിമ

സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്തയുമായി സി. ഹോം. സിനിമ എന്ന പുതിയൊരു പ്രസ്ഥാനം രൂപപ്പെട്ടിരിക്കുകയാണ്. ഇവരുടെ പ്ലാറ്റ്ഫോമിലൂടെ ചലച്ചിത്രങ്ങൾ റിലീസ് ചെയ്യാനും പ്രേക്ഷകർക്ക് കണ്ടാസ്വദിക്കാനും കഴിയും. നിങ്ങൾക്കിഷ്ടമായ സിനിമകൾ ഓൺലൈനായോ നിങ്ങളുടെ കേബിൾ ടി.വിയിലോ കാണാനാകുന്ന രീതിയിലാണ് സി. ഹോം. സിനിമയുടെ വരവ്. 200 രൂപ മുടക്കിയാൽ നിങ്ങൾക്കിഷ്ടമായ സിനിമകൾ 48 മണിക്കൂറിനുള്ളിൽ കാണാനാകുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. നിർമ്മാതാക്കൾക്ക് നൂറുശതമാനം ലാഭമാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ലോകമലയാളികൾക്ക് എവിടെയിരുന്നും സിനിമകൾ സൗകര്യപ്രദമായ സമയത്ത് കാണാനാകുമെന്നതാണ് സി. ഹോം. സിനിമയുടെ […]

Cini News Featured Shows

അഭിനയപ്രതിഭയായ പെയിൻ്റിംഗ് തൊഴിലാളി

ഇത് ഷിബു ഇച്ഛംമഠം. മുഹമ്മയിലെ ഒരു സാധാരണ പെയിൻ്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ഏറെ ശ്രദ്ധേയമായ ‘ആരാച്ചാർ’ എന്ന ഏകാംഗ നാടകത്തിലൂടെ മലയാളി മനസ്സിൽ കുടിയേറി. ആരാച്ചാരും വർണ്ണക്കുടയുമടക്കം നിരവധി ഏകാംഗ നാടകങ്ങളും, മലയാളി ടി.വി. പ്രേക്ഷകർ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ ‘തട്ടീം മുട്ടീം’ അടക്കം ചില പരമ്പരകളും ഷിബുവിൻ്റെ അഭിനയമികവിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. സിനിമാമോഹം മനസ്സിൽ സൂക്ഷിക്കുന്ന ഷിബു ഇച്ഛംമഠം ഇന്നല്ലെങ്കിൽ നാളെ അഭ്രപാളിയിലെ അനിവാര്യതയായി മാറുകതന്നെ ചെയ്യും.