മലയാളികളുടെ പ്രിയപ്പെട്ട ഭാവന ഇനി നവീന്റെ ജീവിതസഖി. അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് വിവാഹം നീണ്ടുപോയത്. ഇന്ന് രാവിലെ തൃശ്ശൂരില്‍ നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമാ മേഖലയിലുള്ളവര്‍ക്ക് മാത്രമായി വൈകിട്ട് ലുലു കണ്വെന്ഷന് സെന്ററില്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്.രാവിലെ 9.30നു തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലിക്കെട്ട്. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ബന്ധുക്കള്‍ക്കുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്വെന്ഷന് സെന്ററിലും ചലച്ചിത്രമേഖലയിലുള്ളവര്‍ക്കുള്ള വിരുന്ന് വൈകിട്ട് ലുലു കണ്വന്ഷന് സെന്ററിലും നടക്കും.വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ രമ്യ നമ്പീശന്, സയനോര, ഷഫ്ന, ശ്രിത ശിവദാസ്, മൃദുല മുരളി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഭാവനയുടെ വിവാഹത്തിന് ആശംസ നേര്‍ന്നു ബോളിവുഡ് നായികയും മുന്‍ ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്ര വാട്ട്സ്ആപ് സന്ദേശമയച്ചിരുന്നു.വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി സെറിമണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറളായിരുന്നു. മഞ്ഞ നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.പ്രതിശ്രുത വരനായ നവീനിന്റെ അമ്മയുടെ അപ്രതീക്ഷിത വിയോഗം കാരണമാണ് വിവാഹം ഒരു വര്‍ഷത്തേക്ക് നീട്ടി നിശ്ചയിച്ചത്. വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു അതെന്ന് നേരത്തെ താരത്തിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.തന്നെ വിളിക്കുമ്പോഴെല്ലാം നവീന്‍ സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. തിരക്കുള്ള ആളാണെങ്കിലും നല്ല സുരക്ഷിതത്വ ബോധം തരാന്‍ നവീന്‍ കഴിഞ്ഞിരുന്നുവെന്നും ഭാവന പറയുന്നു.
