പൃഥ്വിയ്ക്കും നരേനുമൊപ്പം ഭാവന തിരിച്ചുവരുന്നു. ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഭാവന പൃഥ്വിയ്ക്കും നരേനുമൊപ്പം തിരിച്ചുവരുന്നത്. റോബിന്‍ഹുഡിന് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം ഇന്ന് ആരംഭിച്ചു കഴിഞ്ഞു.

പുതുമയാര്‍ന്നൊരു വേഷത്തിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. പൃഥ്വിയുടെ സുഹൃത്തായി നരേനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഭാവനയുടെ കഥാപാത്രത്തെ കുറിച്ച്‌ പുറത്ത് വിട്ടിട്ടില്ല. ഇവരെ കൂടാതെ സിദ്ധീഖ്, ജയാ മേനോന്‍ ബേബി അബിദ ഹുസൈന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കേരളത്തിലെ ചിത്രീകരണം കഴിഞ്ഞാല്‍ ബാക്കിയുള്ള ചിത്രീകരണത്തിനായി ആദമും സംഘവും സ്കോട്ട്ലാന്റിലേയ്ക്ക് പറക്കും.