bala-talking-about-his-experience-with-prithviraj

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. അച്ഛന്റേയും അമ്മയുടേയും ജേഷ്ഠ്യന്റെയും പാത പിന്തുടര്‍ന്ന് ഇളയപുത്രനും സിനിമയിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. താരപുത്രന്‍മാര്‍ക്ക് ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. ആദ്യ സിനിമ മുതല്‍ ക്ലിക്കായ താരപുത്രന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇടയ്ക്ക് ചില പരാജയങ്ങളിലൂടെ കടന്നുപോവേണ്ടി വന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. മലയാളത്തിന് പിന്നാലെ തമിഴിലും ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. തനിക്ക് ശേഷം തന്റെ മക്കള്‍ സിനിമ ഭരിക്കുന്ന കാലം വരുമെന്ന് സുകുമാരന്‍ അന്നേ പ്രവചിച്ചിരുന്നു.

ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെയായാണ് താരം പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി രംഗത്തെത്തിയത്. സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്നാണ് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിച്ചത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയന്‍ നിര്‍മ്മിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ്. നയനിന്റെ ചിത്രീകരണം പുരോഗമിച്ച് വരുന്നതിനിടയിലാണ് രണത്തിന്റെ ഡബ്ബിംഗിലേക്ക് എത്തിയത്. ഇതിനിടയില്‍ സ്വന്തമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണവും നടക്കുന്നുണ്ട്. പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാനിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പൊതുവെ അഹങ്കാരിയെന്ന് വിലയിരുത്തുന്ന താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചതിന് പിന്നാലെയാണ് ബാല ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

പൃഥ്വിക്ക് ജാഡ?

പൃഥ്വിക്ക് ജാഡ?

സിനിമയിലെത്തിയ കാലം മുതല്‍ കേട്ട് തുടങ്ങിയതാണ് പൃഥ്വിരാജിന്റെ ജാഡയെക്കുറിച്ച്. സിനിമയിലായാലും ജീവിതത്തിലായാലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കൃത്യമായി മറുപടി നല്‍കാറുണ്ട്. ഏത് ചോദ്യത്തിനായാലും കൃത്യമായ ണരുപടി നല്‍കുന്നതിനാല്‍ത്തന്നെ പലപ്പോഴും ജാഡയെന്നും അഹങ്കാരിയെന്നും മകനെ വിശേഷിപ്പിക്കാറുണ്ടെന്ന് മല്ലിക സുകുമാരനും പറഞ്ഞിരുന്നു. സിനിമയിലെത്തിയപ്പോള്‍ മുതല്‍ പൃഥ്വിരാജിന് ജാഡയാണെന്ന കാര്യത്തെക്കുറിച്ച് താനും കേട്ടിരുന്നുവെന്ന് ബാല പറയുന്നു. തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് ബാല.

പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ഒപ്പം നിന്നു

തന്റെ ജീവിതത്തില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ ശക്തമായ പിന്തുണയുമായി ഒപ്പം നിന്നത് പൃഥ്വിയായിരുന്നുവെന്ന് ബാല പറയുന്നു. പുതിയ മുഖത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമാജീവിതത്തിലായാലും വ്യക്തിജീവിതത്തിലായാലും തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ളയാളാണ് പൃഥ്വി. ഒരു പ്രശ്‌നമുണ്ടയപ്പോള്‍ അതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അദ്ദേഹം തനിക്കൊപ്പമുണ്ടായിരുന്നു. നല്ലൊരു അഭിനേതാവാണ് നീയെന്നും കൃത്യമായി മനസ്സിലാക്കി വേണം ഈ വിഷയം പരിഹരിക്കാനെന്നും അന്നവന്‍ പറഞ്ഞിരുന്നുവെന്നും ബാല പറയുന്നു.

കള്ളം പറയില്ല

കള്ളം പറയില്ല

ജീവിതത്തില്‍ ഒരിക്കലും കള്ളം പറയാത്ത വ്യക്തിയാണ് അവന്‍. ഉള്ള കാര്യങ്ങള്‍ അതേ പോലെ തന്നെ വെട്ടിത്തുറന്ന് പറയുന്നതിനാല്‍ത്തന്നെയാണ് പലപ്പോഴും താരത്തെ അഹങ്കാരിയാക്കി മുദ്ര കുത്തുന്നത്. തന്റെ വിശേഷണത്തെക്കുറിച്ചും തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുന്ന താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകള്‍ കാണാറുണ്ടെന്നും രസകരമായ ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. തന്റെ ഇംഗ്ലീഷിനെക്കുറിച്ച് ട്രോളര്‍മാര്‍ ഇത്രയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് അടുത്തിടെയാണ് മനസ്സിലാക്കിയതെന്നും താരം പറഞ്ഞിരുന്നു.

ശക്തമായ പിന്തുണ

സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് പൃഥ്വിരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകനായി അരങ്ങേറുന്നതിനിടയിലാണ് താരം സ്വന്തമായി സിനിമയൊരുക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ലൂസിഫറിന്റെ ആദ്യഘട്ട ചിത്രീകരണത്തിന് താല്‍ക്കാലികമായി 10 ദിവസത്തെ ഇടവേള അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍. ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അരങ്ങേറുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയതിന് ശേഷമുള്ള ചിത്രങ്ങള്‍ ബാലയും പേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

ലൂസിഫറിലേക്കെത്തിയപ്പോള്‍

ലൂസിഫറിലേക്കെത്തിയപ്പോള്‍

സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ചിത്രമാണ് ലൂസിഫര്‍. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പൃഥ്വിയെന്ന അഭിനേതാവ് മാത്രമല്ല സംവിധായകനും നമ്മളെ വിസ്മയിപ്പിക്കുമെന്നാണ് ആരാധകരുടെ അവകാശവാദം. പൃഥ്വിയിലെ സംവിധായകനെക്കുറിച്ച് മോഹന്‍ലാലും പ്രശംസിച്ചിരുന്നു.സിനിമാലോകം ഉറ്റുനോക്കുന്ന റിലീസ് ചിത്രങ്ങളിലൊന്ന് കൂടിയാണ് ലൂസിഫര്‍.