baagamati-audience-review
Film News

ബാഗമതിയായി അനുഷ്ക തകർത്തു! മാസ് പ്രകടനം ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ.

ബാഹുബാലിയുടെ തകർപ്പൻ അഭിനയത്തിനു ശേഷം തെന്നിന്ത്യൻ താര റാണി അനുഷ്ക ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ബാഗമതി പ്രദർശനത്തി. സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രമായ ബാഗമതിയെ കാണ്ടതിന്റെ  അവേശത്തിലാണ് ജനങ്ങൾ. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്.
അന്യഭാഷ ചിത്രമാണെങ്കിൽ പോലും മലയാളികൾക്ക് അഭിമാനിയ്ക്കാൻ ഒട്ടേറെ ചേരുവകൾ ചിത്രത്തിനുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ ബാഗമതിയിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം താരം ജയറാമാണ് ബാഗമതിയിൽ പ്രതിനായകനായി എത്തിയത്.. നായകനായി ഉണ്ണി മുകുന്ദനും.’മരണ മാസ് പ്രകടനം” എന്ന് ഒറ്റവാക്കിൽ പറയാമത്രേ. ബാഗമതിയുടെ ആദ്യ പ്രദർശനത്തിനു ശേഷം ആരാധകർ പറഞ്ഞത് ഇങ്ങനെയാണ്. അനുഷ്കയുടെ ത്രില്ലർ ചിത്രങ്ങളായി ബാഹുബലി, അരുദ്ധതി എന്നീ ചിത്രങ്ങളിലേക്കാലും വ്യത്യസ്ത പ്രകടനമായിരുന്നു ബാഗമതിയിൽ.സഞ്ചല ബാഗമതി എന്നീ രണ്ടു വേഷത്തിലാണ് അനുഷ്ക ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ നേരത്തേ ഇറങ്ങിയിരുന്നെങ്കിലും ഹൊറര്‍ സിനിമയ്ക്ക് വേണ്ട സസ്പെന്‍സ് ഒളിപ്പിച്ച് വച്ചാണ് ട്രെയിലര്‍ ഇറക്കിയത്.വെറും ഒരു ഹൊറർ മൂവി മാത്രമല്ല ബാഗമതി, സസ്പെൻസ് ഹൊറർ മൂവിയാണ്. ചിത്രത്തിന്റെ ട്രെയിലർ തന്നെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ളതായിരുന്നു.

Leave a Reply