ayaram-new-look-response-from-family

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരജോഡികളായ പാര്‍വതിയും ജയറാമും ജീവിതത്തിലും ഒരുമിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷമായിരുന്നു. ഇവരുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ കാളിദാസന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബാലതാരമായി മികച്ച പ്രകടനം കാഴ്ച വെച്ച താരപുത്രന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസ് നായകനായി സിനിമയില്‍ അരങ്ങേറുകയാണ്. പൂമരം എന്ന സിനിമയിലൂടെയാണ് അത് സംഭവിക്കുന്നത്.കുടുംബപ്രേക്ഷകരുടെ പ്രിയതാരമായ ജയറാമിന് നല്‍കുന്ന അതേ പിന്തുണ തന്നെയാണ് മകനും നല്‍കുന്നത്. കാളിദാസന്‍ നായകനായെത്തുന്ന പൂമരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. അതിനിടയിലാണ് ജയറാമിന്റെ പുതിയ ചിത്രമായ പഞ്ചവര്‍ണ്ണതത്ത പ്രഖ്യാപിച്ചത്. രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് ജയറാം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മൊട്ടത്തലയനും കുടവയറനുമായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.മൊട്ടയടിച്ച് പുതിയ രൂപത്തില്‍ വീട്ടിലെത്തിയപ്പോള്‍ മകള്‍ മാളവികയ്ക്ക് തന്നെ മനസ്സിലായിരുന്നില്ലെന്ന് താരം പറയുന്നു. വല്ല കഥകളിക്കാരും വീട്ടിലെത്തിയതാണെന്നാണ് അവള്‍ കരുതിയത്.കണ്ണന് കഥാപാത്രത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാല്‍ കണ്ണനും അശ്വതിക്കും പുതിയ രൂപം ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.