kunchako-boban-s-son-latest-pics-trending-in-social-media
Film News

ചാക്കോച്ചന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ ആടിത്തിമിര്‍ത്തത് ഇവരാണ്! വീഡിയോ വൈറല്‍

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞുണ്ടായ വിവരം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ കണ്‍മണിയെ ലഭിച്ചിരുന്നത്. ജൂനിയര്‍ കുഞ്ചാക്കോയുടെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എപ്രില്‍ 17 രാത്രിയോടെയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്. കുഞ്ചാക്കോ ബോബന്‍ തന്നെ ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടന്നിരുന്നത്. നിലവിളക്കും നിറകതിരും ഒകെയായി അലങ്കരിച്ച ചടങ്ങിന്റെ ചിത്രങ്ങള്‍ […]

i-am-a-muslim-in-10th-grade-certificate-says-actress-anu-sithara
Featured

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിൽ ഞാൻ മുസ്ലീമാണ്; നോമ്പെടുക്കാറുമുണ്ടെന്ന് അനു സിത്താര

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്‌ലിം ആണെന്ന് നടി അനു സിത്താരയുടെ വെളിപ്പെടുത്തൽ. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍ അബ്ദുള്‍ സലാമിന്‍റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമായിരുന്നെന്നും ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയതെന്നും താരം പറഞ്ഞിരിക്കുകയാണ്. അച്ഛൻ്റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല താൻ നോമ്പും എടുക്കാറുണ്ടെന്നും അഭിമുഖത്തില്‍ അനു സിത്താര വ്യക്തമാക്കി. വിഷുവും ഓണവും റംസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. മൂന്ന് വര്‍ഷത്തോളം പ്രണയിച്ച ശേഷം 20-ാം […]

mohanlal-mammootty-in-wedding-function
Film News

മോഹൻലാൽ, മമ്മൂക്ക, ദിലീപ്..!! മലയാള സിനിമയിലെ താരരാജാക്കന്മാർ ഒന്നിച്ചെത്തിയ വിവാഹം…

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ഒരു വേദിയിൽ എത്തുന്ന കാഴ്ച കാണാൻ എല്ലാ മലയാളി പ്രേക്ഷകരും ആഗ്രഹിക്കുന്നതാണ്. ഇത വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. എന്തെങ്കിലും സ്വകാര്യ പരിപാടികൾക്കും പുരസ്കാര വിതരണ ചടങ്ങുകളിൽ മാത്രമാണ് താരാരജക്കാന്മാർ ഓരേ വേദി പങ്കിടുന്നത് . കഴി‍ഞ്ഞ കുറച്ചു ദിവസങ്ങളായി ലാലേട്ടനും മമ്മൂക്കയും ഒരുമിച്ച് ഒരു വേദിയിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു ആരാധകർ. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടനും മമ്മൂക്കയും. സിനിമയുടെ മാറ്റങ്ങൾക്കൊപ്പം സ‍ഞ്ചരിക്കുകയും […]

Film News Tamil

പ്രണയം തുടങ്ങിയത് ഇങ്ങനെ.. !! ആ രഹസ്യം പരസ്യമാക്കി വിക്കി.. നിറ കണ്ണുകളോടെ നയൻസ്

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ചയായ പ്രണയകഥയാണ് നടി നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവയുടേയും. കോളിവുഡ് സിനിമ ലോകത്തിന് ഇവർ രണ്ടു പേരും ഏറെ പ്രിയപ്പട്ടവരാണ്. അതിനാൽ തന്നെ താര വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. പൊതു ചടങ്ങുകളിലും പുരസ്കാര വേദിയിലും താരങ്ങളെ കയ്യിൽ കിട്ടിയാൽ ആദ്യം ചോദിക്കുന്നത് ഭാവി പരിപാടിയെ കുറിച്ചായിരിക്കും. തെന്നിന്ത്യൻ പ്രേക്ഷകരുടെ ഡ്രീം ഗേളാണ് നയൻസ്. കഥാപാത്രം പോലെ തന്നെയാണ് വ്യക്തി ജീവിതത്തിലും താരം ബോൾഡാണ്. ഇങ്ങനെയുളള നയൻസ് എങ്ങനെ വിഘേനേഷുമായി പ്രണയത്തിലായി […]

actress-aparna-gopinath-about-wcc
Featured

സിനിമ ചെയ്യാത്തപ്പോൾ എന്ത് ചെയ്യും!! ബിസി ജീവിതത്തെ കുറിച്ച് നടി അപർണ്ണ ഗോപിനാഥ്

ചുരുക്കം‌ സിനിമകൾ കൊണ്ട് തന്നെ ചില നടിമാർ പ്രേക്ഷരുടെ ഹിറ്റ് ലിസ്റ്റിൽ കയറും. ഇത്തരത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ താരമാണ് അപർണ്ണ. മലയാള സിനിമയിൽ സ്ഥിര സാന്നിധ്യമല്ലെങ്കിലും ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുൽഖർ സൽമാൻ ചിത്രമായ ഏബിസിഡിയിലൂടെയാണ് അപർണ്ണ വെള്ളിത്തിരിയിൽ എത്തിയത്. കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പുറത്തു വന്ന എല്ലാ ചിത്രങ്ങളു ശ്രദ്ധിക്കപ്പെട്ടു. സ്ത്രീ പ്രധാന്യമുളള ബോൾഡൻ കഥാപാത്രങ്ങളിലൂടെയാണ് അപർണ്ണ കൂടുതലും പ്രത്യക്ഷപ്പെടുന്നത്. സിനിമ ഇല്ലാത്തപ്പോഴും ബിസിയാണ് സിനിമ ഇല്ലാത്തത് എന്നെ ഒരിക്കലും […]

acting-was-bor-vineeth-says-about-sreenivasan-shoot
Featured

വിനീത് അഭിനയം മോശമാണെന്ന് പറഞ്ഞു!! തനിയ്ക്കതിൽ സന്തോഷം തോന്നിയെന്ന് ശ്രീനിവാസൻ

തനിയ്ക്ക് പറയാനുളള നിലപാടുകൾ ആരുടെ മുന്നിലും ശ്രീനിവാസൻ തുറന്നു പറയാറുണ്ട്. ചില അവസരങ്ങളിൽ അത് വലിയ വിവാദങ്ങൾക്ക് കാരണമാകാറുമുണ്ട്. എന്നാൽ തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ഒരു ഖേദവുമില്ലെന്ന് ശ്രീനിവാസൻ തുറന്നു പറയുകയാണ്. അറിയാവുന്ന കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം മാത്രമാണ് തുറന്നു പറയുന്നതെന്നും അതു പോലെ അറിയില്ലാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയാനുള്ള ധൈര്യവും തനിയ്ക്കുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. മനോര ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ തന്റെ നിലപാടുകളെ കുറിച്ച് സംസാരിച്ചത്. 1970 കളിൽ സിനിമയിൽ എത്തിയ […]

mammootty-s-wishes-to-austina-aju-see-the-post
Film News

ടൂലയും ലൂലയുമായി അവരെത്തുന്നു! അജു വര്‍ഗീസിന്‍റെ ഭാര്യയുടെ സംരംഭത്തിന് ആശംസ നേര്‍ന്ന് മമ്മൂട്ടി!

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് അജു വര്‍ഗീസ്. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തന്നില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചാണ് താരം മുന്നോട്ട് പോവുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു അജു വര്‍ഗീസ് തുടക്കം കുറിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിട്ടുണ്ട്. അഭിനേതാവിന് പുറമെ അസോസിയേറ്റായും നിര്‍മ്മാതാവായും അജു എത്തിയിരുന്നു. പുറമേ കാണുന്നത് പോലെ അത്ര എളുപ്പമല്ല അസോസിയേറ്റിന്റെ ജോലി എന്ന് തിരിച്ചറിഞ്ഞത് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെയാണെന്ന് അജു പറഞ്ഞിരുന്നു. നായകനായ നിവിന്‍ പോളിയെ സെറ്റിലെത്തിക്കാനായി ചില്ലറ […]

pearle-maaney-and-srinish-aravind-about-sibilings
Featured

പേളിയുടെ മാലാഖക്കുട്ടി റേച്ചല്‍! ചേച്ചിമാരുടെ കുഞ്ഞനിയനായി ശ്രിനിഷും! നവദമ്പതികളുടെ പോസ്റ്റ് വൈറല്‍!

മിനിസ്‌ക്രീനിലെ പ്രണയജോഡികളായ ശ്രിനിഷ് അരവിന്ദും പേളി മാണിയും വിവാഹിതരായത് അടുത്തിടെയായിരുന്നു. ക്രിസ്തീയ ആചാരത്തിലുള്ള ചടങ്ങുകള്‍ക്ക് പിന്നാലെയായാണ് ഹിന്ദു രീതിയിലുള്ള വിവാഹവും നടത്തിയത്. ബിഗ് ബോസ് മലയാള പതിപ്പില്‍ നിന്നും തുടങ്ങിയ പ്രണയമായിരുന്നു വിവാഹത്തില്‍ കലാശിച്ചത്. ഈ പ്രണയം തേപ്പില്‍ അവസാനിക്കുമെന്നായിരുന്നു പൊതുവിലുള്ള വിമര്‍ശനം. സഹമത്സരാര്‍ത്ഥികളില്‍ പലരും ഇവരുടെ പ്രണയത്തെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. ബിഗ് ബോസിലേക്കെത്തി ആദ്യവാരം പിന്നിടുന്നതിനിടയിലാണ് പേളി മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ചത്. എന്നാല്‍ ശക്തമായ പിന്തുണ നല്‍കി താരത്തെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത് ശ്രിനിഷായിരുന്നു. ഉദ്വേഗഭരിതമായ […]

salman-khan-become-a-father-via-surrogacy
Bollywood Film News

സല്ലുവിന്റെ ആ ആഗ്രഹം സഫലമാകുന്നു!! അച്ഛനാകാനുള്ള തയ്യാറെടുപ്പില്‍ താരം…

ബോളുവുഡ് താരം സൽമാൻഖാന്റെ വിവാഹ ചർച്ച തുടങ്ങിയിട്ട് നളുകളായി. വിവാഹത്തെ കുറിച്ചുളള പുതിയ കഥകൾ പ്രചരിക്കുകയല്ലാതെ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിട്ടില്ല. വിവാഹത്തെ കുറിച്ചുളള പല തീയതികൾ പുറത്തു വന്നിരുന്നു. എന്നാൽ അതൊക്കെ താരം തന്നെ നിഷേധിച്ചിട്ടുമുണ്ട്. ബോളിവുഡിൽ ഒരു കാലത്തെ ഗോസിപ്പ് കോളത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു സൽമാൻ. ഭൂരിഭാഗം താര സുന്ദരിമാരുടെ പേരുകൾ സല്ലുവിന്റെ ഗേൾഫ്രണ്ട് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബോളിവുഡിൽ നിന്ന് പുതിയ വാർത്തയാണ് പുറത്തു വരുന്നത്. ബോളുവുഡിലെ മസിൽ മാൻ […]

fans-reaction-about-kunchako-boban-s-latest-facebook-post
Featured

ഇങ്ങനെ സസ്‌പെന്‍സിടാതെ ശരിക്ക് പറഞ്ഞൂടേ? മകന്റെ പേര് പുറത്തുവിട്ട കുഞ്ചാക്കോ ബോബനോട് ആരാധകര്‍

മഴവില്‍ മനോരമയുടെ അവാര്‍ഡില്‍ ഇത്തവണ അവതാരകനായി രമേഷ് പിഷാരടിക്കൊപ്പം ചാക്കോച്ചനുമുണ്ടായിരുന്നു. അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലെത്തിയ യേശുദാസായിരുന്നു മകന്റെ വിശേഷത്തെക്കുറിച്ച് ചാക്കോച്ചനോട് ചോദിച്ചത്. പേരിട്ടോ എന്ന് ചോദിച്ചപ്പോള്‍ തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു താരം മറുപടി നല്‍കിയത്. ഇതോടെയാണ് മകന്റെ പേര് ബോബന്‍ കുഞ്ചാക്കോ ആണെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. തന്റെ കൈയ്യില്‍ പിടിച്ചിരിക്കുന്ന മകന്റെ കൈയ്യുടെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു താരമെത്തിയത്. അതിനിടയിലാണ് പേരിനെക്കുറിച്ച് അദ്ദേഹം തന്നെ ചോദിച്ചത്. […]