തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് ആര്യ. മലയാളത്തില്‍ നിന്നും താരത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു ആര്യയും സയേഷയും വിവാഹിതരായത്. ആരെയായിരിക്കും ആര്യ ജീവിതസഖിയാക്കുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയും ഈ താരം എത്തിയിരുന്നു. ലക്ഷക്കണക്കിന് പേരായിരുന്നു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി എത്തിയത്. ഓഡീഷനിലൂടെയായിരുന്നു മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. കളേഴ്സ് ചാനലിലായിരുന്നു എങ്ക വീട്ടു മാപ്പിളൈ സംപ്രേഷണം ചെയ്തത്.
സയേഷ ഗര്‍ഭിണി?
വിവാഹത്തിന് പിന്നാലെയായി ആര്യയും സയേഷയും യാത്രകളിലായിരുന്നു. ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. സെക്കന്റുകള്‍ കൊണ്ടായിരുന്നു ഇവരുടെ ചിത്രങ്ങള്‍ തരംഗമായി മാറിയത്. മുസ്ലിം ആചാരപ്രകാരമായാണ് ഇവരുടെ വിവാഹം നടന്നത്. ഇതിന് പിന്നാലെയായി നടത്തിയ വിരുന്നില്‍ താരങ്ങളും സംവിധായകരുമെല്ലാം പങ്കെടുത്തിരുന്നു. ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സയേഷ പങ്കുവെച്ച ചിത്രങ്ങളാണ് സംശയത്തിന് ഇടയാക്കിയത്. അതിന് പിന്നാലെയായി കുടുംബാംഗങ്ങള്‍ ഇത് ശരിവെച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
പ്രണയിച്ച് വിവാഹിതനായി
ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയും ആര്യ ഞെട്ടിച്ചിരുന്നു. കളേഴ്സ് ചാനലിലായിരുന്നു എങ്കവീട്ടു മാപ്പിളൈ സംപ്രേഷണം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം റിയാലിറ്റി ഷോ നടത്തുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താല്പര്യമുണ്ടെന്ന് അറിയിച്ചത്. ഓഡീഷനിലൂടെയായിരുന്നു മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. മലയാളി താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഗ്രാന്റ് ഫിനാലെയ്ക്കിടയിലായിരുന്നു താരം ഇപ്പോള്‍ ആരെയും തിരഞ്ഞെടുക്കാനാവില്ലെന്നറിയിച്ച് ഞെട്ടിച്ചത്. തുടക്കം മുതലേ തന്നെ വന്‍വിവാദമായ പരിപാടിയുടെ വിമര്‍ശനം കടുക്കുകയായിരുന്നു പിന്നീട്.
പ്രണയദിനത്തിലെ സര്‍പ്രൈസ്
വാലന്റൈന്‍സ് ദിനത്തിലായിരുന്നു ആര്യ സയേഷയുമായുള്ള പ്രണയത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്. അഭിനേത്രിയായ സയേഷയും താനും ജീവിതത്തില്‍ ഒരുമിക്കുകയാണെന്ന് താരം സ്ഥിരീകരിക്കുകയായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞിരുന്നു. പ്രണയവിവാഹമാണ് ഇവരുടേതെന്നറിഞ്ഞതിന് പിന്നാലെയായാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ എത്തിയത്. മനസ്സില്‍ ഒരാളുണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് എങ്ക വീട്ട് മാപ്പിളൈയില്‍ പങ്കെടുത്തതെന്നായിരുന്നു പലരുടേയും ചോദ്യം.