ആര്യയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. എന്തും ഏതും വാര്‍ത്തയും വിവാദവുമാവുന്ന ഇന്നത്തെക്കാലത്ത് ഒരു താരം വിവാഹത്തിനായി റിയാലിറ്റി ഷോ നടത്തുന്നുവെന്ന് അറിയിച്ചാല്‍ പിന്നെ നോക്കിയിരിക്കണോ, അതേക്കുറിച്ചുള്ള ചര്‍ചച്ചകള്‍ക്ക് തുടക്കമായത് ആര്യയുടെ പ്രഖ്യാപനത്തോടെയാണ്. മുന്‍പ് രാഖി സാവന്ത് ഇത്തരത്തില്‍ സ്വയംവരം നടത്താനെത്തിയതും പിന്നീട് സംഭവിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെ എല്ലാവര്ക്കും അറിയാവുന്നതാണ്.
തെന്നിന്ത്യന്‍ താരത്തിന്റെ ജീവിത സഖിയായി ആരെത്തുമെന്നുള്ള ആകാംക്ഷയ്ക്ക് വിരാമമായത് അടുത്തിടെയാണ്. കഴിഞ്ഞ ദിവസമായിരുന്നു പരിപാടിയുടെ ഗ്രാന്‍ഫ് ഫിനാലെ നടന്നത്. പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഞെട്ടിച്ച കാര്യങ്ങളായിരുന്നു ഫിനാലെ വേദിയില്‍ അരങ്ങേറിയത്. അവസാന റൗണ്ടിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികള്‍ വധുവിന്റെ വേഷത്തിലെത്തിയിരുന്നുവെങ്കിലും ആര്യ ആരേയും സ്വീകരിച്ചിരുന്നില്ല. താരത്തിന്റെ നടപടിയെയും പരിപാടിയേയും വിമര്‍ശിച്ച് നിരവധി പേര് രംഗത്തുവന്നിരുന്നു.
മലയാളി താരങ്ങളുള്‍പ്പടെ 16 സുന്ദരികളായിരുന്നു പരിപാടിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നത്. വ്യത്യസ്തമായ ടാസ്ക്കുകളായിരുന്നു ഇവരെ കാത്തിരുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഘട്ടത്തിലും എലിമിനേഷനിലൂടെ മൂല്യനിര്‍ണ്ണയവും നടത്തിയിരുന്നു. അവസാനത്തെ അഞ്ച് പേരിലേക്ക് എത്തിയപ്പോള്‍ മുതല്‍ പരിപാടിയെക്കുറിച്ചുള്ള ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു. ആരായിരിക്കും വിജയിക്കുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. നേരത്തെ ചില മത്സരാര്‍ത്ഥികളുടെ പേരിനൊപ്പം ആര്യയെ ചേര്‍ത്ത് വിശേഷിപ്പിച്ചിരുന്നു.
സീതാലക്ഷ്മി, അഗത, സൂസന് ഈ മൂന്ന് മത്സരാര്‍ത്ഥികളായിരുന്നു അവസാനത്തെ റൗണ്ടില്‍ മത്സരിക്കാനെത്തിയത്. ആര്യ വിവാഹത്തിനൊരുങ്ങി, നവവധുവിനെപ്പോലെ മത്സരാര്‍ത്ഥികളും ഒരുങ്ങിയെത്തിയെന്ന തരത്തിലായിരുന്നു ഗ്രാന്റ് ഫിനാലെയ്ക്ക് മുന്‍പ് പ്രചരിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ താരം തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇവരില്‍ ആരേയും താന്‍ വധുവായി സ്വീകരിക്കുന്നില്ലെന്നായിരുന്നു ആര്യ വ്യക്തമാക്കിയത്.
ഗ്രാന്റ് ഫിനാലെ വേദിയില്‍ ആര്യയുടെ വിവാഹം പ്രതീക്ഷിച്ചവര്‍ നിരാശരാവുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. താരത്തിന്റെ തീരുമാനത്തില്‍ ആരാധകര്‍ ഞെട്ടിയിരുന്നു. എന്തുകൊണ്ടാണ് താന്‍ അത്തരത്തിലൊരു തീരുമാനമെടുത്തതെന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ആര്യ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. ആ മൂന്ന് പേരില്‍ ആരേയും വേദനിപ്പിക്കാന്‍ തനിക്ക് കഴിയാത്തതിനാലാണ് ഒരാളെ മാത്രമായി തിരഞ്ഞെടുക്കാതിരുന്നതെന്ന് താരം പറയുന്നു. ജീവിത പങ്കാളിയെ തീരുമാനിക്കുന്നതിനായി തനിക്ക് കുറച്ച് കൂടി സമയം ആവശ്യമാണെന്നും ആര്യ വ്യക്തമാക്കിയിട്ടുണ്ട്.
പരിപാടിയിലെ അന്തിമ വിജയി സ്പോണ്‍സര്‍മാര്‍ തന്നെയായിരുന്നുവെന്നും ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുവേദിയില്‍ വെച്ച് ഒരാളെ തിരഞ്ഞെടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഇത്തരത്തിലൊരു പരിപാടി നടത്തേണ്ടതുണ്ടായിരുന്നോയെന്നാണ് അവര്‍ ചോദിക്കുന്നത്. ആര്യയെ സംബന്ധിച്ച് താരത്തിന് പെണ്‍കുട്ടികളോടൊപ്പം ഇടപഴകാനുള്ള അവസരം മാത്രമായിരുന്നു ഇതെന്ന തരത്തിലും വിമര്‍ശനങ്ങളുണ്ട്.
Click Here : – മൂന്ന് പേരില്‍ നിന്നും വധുവിനെ തിരഞ്ഞെടുക്കാതിരുന്നതിന് പിന്നിലെ കാരണം ആര്യ വെളിപ്പെടുത്തി