anushka-shetty-about-mohanalal-s-odiyan-makeover

ഒടിയന്‍ മാണിക്കനാവുന്നതിന് മുന്നോടിയായി മോഹന്‍ലാല്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് തുടക്കത്തില്‍ തന്നെ സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് താരം എത്തുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ ഉറപ്പ് തന്നിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയായിരുന്നു താരം ഇപ്പോള്‍. അവസാന ഘട്ട ഷെഡ്യൂളിന് മുന്നോടിയായി നടത്തിയ മേക്കോവര്‍ ഏവരേയും ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.അവസാന ഘട്ട ഷെഡ്യൂള്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഒടിവിദ്യ പ്രയോഗിക്കുന്ന ഒടിയന്‍ മാണിക്കന്റെ ബാല്യകാലമാണ് ഇനി ചിത്രീകരിക്കാനുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 18 കിലോ ശരീരഭാരം കുറച്ച് യൗവ്വനം വീണ്ടെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍.
മോഹന്‍ലാല്‍ ശരീരഭാരം കുറച്ചുവെന്ന് അറിയിച്ചപ്പോള്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബെല്‍റ്റ് ധരിച്ചതാണ് താരം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത് എന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.മോഹന്‍ലാല്‍ ഒടിയന് വേണ്ടി നടത്തിയ മേക്കോവറിനെ അഭിനന്ദിച്ച് അനുഷ്‌ക ഷെട്ടി. തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.ആമിര്‍ഖാന്‍, പ്രഭാസ്, വിക്രം, മോഹന്‍ലാല്‍ തുടങ്ങിയവരാണ് തനിക്ക് പ്രചോദനമേകിയിട്ടുള്ളതെന്ന് താരം പറയുന്നു. മോഹന്‍ലാല്‍ നടത്തിയ മേക്കോവറിനെക്കുറിച്ച് എങ്ങനെ പറയാതിരിക്കാന്‍ കഴിയുമെന്നും താരം ചോദിക്കുന്നു.പട്ടിണി കിടന്നാണെങ്കിലും ഒടിയന് വേണ്ടി മെലിയുമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴത്തെ മേക്കോവറിലൂടെ അതാണ് പാലിക്കപ്പെട്ടത്. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സഹായത്തോടെയാണ് താരം മേക്കോവര്‍ നടത്തിയത്.