anushka-sharma-pregnant-spotted-outside-a-clinic
Bollywood Featured Gossips

ആദ്യത്തെ കൺമണിയ്ക്കായി തയ്യാറെടുത്ത് അനുഷ്കയും കോലിയും? ക്ലിനിക്കിൽ നിന്നുള്ള ചിത്രം പുറത്ത്..

ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുളള താരമാണ് അനുഷ്ക ശർമയും വിരാട് കോലിയും. പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വിവാഹമായിരുന്നു താരങ്ങളുടേത്. വേർപിരിഞ്ഞതിനു ശേഷം ഒന്നായ താരങ്ങളായിരുന്നു അനുഷ്കയും കോലിയും. ഇവരുടെ വേർപിരിയിൽ ആരാധകരുടെ ഇടയിൽ സങ്കടം സൃഷ്ടിച്ചിരുന്നു. ബോളിവുഡ് ചിത്രങ്ങളെ പോലെ വേർപിരിയലിനു ശേഷം താരങ്ങൾ ഒന്നാവുകയായിരുന്നു. 2017 ഡിസംബറിൽ അനുഷ്കയും കോലിയും ഇറ്റലിയിൽ വിവാഹിതരാവുകയായിരുന്നു.

ഇപ്പോഴിത അനുഷ്ക- കോലി കുടുംബത്തിൽ നിന്ന് നല്ല വാർത്തയാണ് പുറത്തു വരുന്നത്. ഒരു കുഞ്ഞഥിതി വരാനുള്ള തയ്യാറെടുപ്പിലാണത്രേ. അനുഷ്ക അമ്മയാകാൻ തയ്യാറെടുക്കുകയാണെന്നുള്ള വാർത്തകളാണ് ബോളിവിഡ് ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ക്ലിനിക്കിനു മുന്നിൽ അനുഷ്കയെ കണ്ടിരുന്നു. ഇതാണ് വാർത്തയ്ക്ക് ആധാരം. ഡോക്ടറെ കണ്ടതിനു ശേഷം മടങ്ങി പോകുകയായിരുന്നു താരം. ക്ലിനിക്കിൽ നിന്ന് കാറിയിലേയ്ക്ക് കയറുന്ന ചിത്രങ്ങളും മാറ്റും വൈറലാണ്.. ഇതിനു പിന്നാലെയായിരുന്നു താരം അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. അതേ സമയം താരം ഒറ്റയ്ക്കായിരുന്നു ക്ലിനിക്കിലെത്തിയത്.

കോലിയുമായിട്ടുള്ള വിവാഹ ശേഷവും അനുഷ്ക സിനിമയിൽ സജീവമായിരുന്നു. അഭിനേത്രി എന്നതിവുപരി നിർമ്മാതാവ് കൂടിയാണ് നടി. ഷാരൂഖ്ഖാൻ നായകനായെത്തിയ സീറോയായിരുന്നു ഏറ്റവും ഒടുവിൽ പുറത്തു വന്ന അനുഷ്ക ചിത്രം. സീറോയ്ക്ക് ശേഷം പുതിയ ചിത്രങ്ങളെന്നും താരത്തിന്റേതായി പുറത്തു വന്നിട്ടില്ല. ഇത് അമ്മയാകാൻ പോകുന്നു എന്നുള്ള സംശയത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. അതേ സമയം താരങ്ങൾ തന്നെ ഈ സന്തോഷ വാർത്ത പുറത്തു വിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply