2017 ല്‍ നാല് സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചത്. വന്‍പ്രതീക്ഷ നല്‍കുന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രങ്ങളുള്‍പ്പടെ കൈനിറയെ ചിത്രങ്ങളാണ് മമ്മൂട്ടിയേതായി അണിയറയില്‍ ഒരുങ്ങുന്നത്. പുതുവര്‍ഷത്തില്‍ തന്നെയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തുടക്കമിട്ടത്.നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും കനിഹയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. കനിഹയെക്കൂടാതെ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി അന്‍സണ്‍ പോള്‍ എത്തുന്നുണ്ട്. സുസു സുധി വാത്മീകം, ഊഴം, റെമോ, സോളോ, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അന്‍സണ്‍ പോള്‍.മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയെന്നുള്ള സ്വപ്‌നം കൂടിയാണ് ഈ ചിത്രത്തിലൂടെ സഫലീകരിക്കപ്പെടുന്നതെന്ന് അന്‍സണ്‍ പോള്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ദി ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. 15 വര്‍ഷത്തെ അനുഭവ പരിചയവുമായാണ് അദ്ദേഹം ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുന്നത്. അസോസിയേറ്റ് ഡയറക്ടറായി സിനിമയില്‍ തുടരുമ്പോഴും സംവിധാന മോഹം കൂടെ കൊണ്ടു നടന്നിരുന്നു ഷാജി പാടൂര്‍.പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തിരുന്നു. ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. ഗ്രേറ്റ് ഫാദറിന്റെ സംവിധദാന സഹായിയായി ഷാജി പ്രവര്‍ത്തിച്ചിരുന്നു.