amitabh-bachchan-is-part-mohanlal-s-odiyan

കെട്ടുകഥകളായും ഐതിഹ്യങ്ങളും കോര്‍ത്തിണക്കി മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റിലെത്തുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത ആദ്യം മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിലൊരു കഴമ്പുമില്ലെന്ന് വരികയായിരുന്നു.ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയില്‍ അമിത് ബച്ചനുമുണ്ടെന്നാണ് പറയുന്നത്. സിനിമയുടെ പശ്ചാതല സംഗീതം ഒരുക്കുന്ന സാം സി എസ് പുറത്ത് വിട്ട ഒരു ട്വീറ്റില്‍ നിന്നാണ് എല്ലാവരും ഇത്തരമൊരു നിഗമനത്തിലെത്തിയത്. ട്വീറ്റില്‍ മോഹന്‍ലാല്‍, വിഎ ശ്രീകുമാര്‍ മേനോന്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം ബച്ചന്റെ പേരും ടാഗ് ചെയ്തതോടെ ബിഗ് ബി സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.സിനിമയ്ക്ക് പശ്ചാതല സംഗീതം ഒരുക്കുന്ന സാം സിഎസ് പുറത്ത് വിട്ട ട്വീറ്റിലാണ് മോഹന്‍ലാല്‍, വിഎ ശ്രീകുമാര്‍ മേനോന്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം ബച്ചന്റെ പേരും ടാഗ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ടവരുടെ പേരിനൊപ്പം ബച്ചന്റെ പേര് വന്നതാണ് ആരാധകരില്‍ സംശയം ജനിപ്പിച്ചത്. ഇനി ഔഗ്യോഗികമായ ഒരു അറിയിപ്പിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒപ്പം മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍, ഇന്നസെന്റ്, കൈലാഷ്, സന അല്‍താഫ്, തുടങ്ങി നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ആദ്യം മുതലേ കേട്ടിരുന്നതാണ് അമിതാഭ് ബച്ചന്റെ പേരും.