വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും മകള്‍ വലുതായതിന് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് വിശ്വ സുന്ദരി ഐശ്വര്യ റായി. ഈ വര്‍ഷം ഫന്നി ഖാന്‍ എന്ന സിനിമയാണ് ഇപ്പോള്‍ ഐശ്വര്യ നായികയായി അഭിനയിക്കുന്ന പുതിയ സിനിമ. അടുത്ത വര്‍ഷമാണ് സിനിമ റിലീസിനെത്താന്‍ പോവുന്നത്.2018 ല്‍ ഐശ്വര്യ റായിയുടെ സിനിമകളെല്ലാം ഞെട്ടിക്കുന്നതായിരിക്കും. അതിനിടെ ഐശ്വര്യ നായികയാവുന്ന പുതിയ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ ഇരട്ട കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.2018 ല്‍ ഐശ്വര്യ നായികയായി അഭിനയിക്കുന്നത് മൂന്ന് സിനിമകളിലാണ്. ഫന്നി ഖാന്‍ എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. പിന്നാലെ റാത് ഔര്‍ ദിന്‍, ഡബിള്‍ റോള്‍ ത്രില്ലര്‍ എന്നീ സിനിമകളാണ് മറ്റ് സിനിമകള്‍.നാഗരീസ് നായികയായി അഭിനയിച്ച സിനിമയായിരുന്നു റാത് ഔര്‍ ദിന്‍. 1967 ല്‍ റിലീസ് ചെയ്ത സിനിമയുടെ റീമേക്കായിട്ടാണ് പുതിയ സിനിമ വരാന്‍ പോവുന്നത്. ചിത്രത്തില്‍ ഐശ്വര്യയാണ് നായികയാവുന്നത്.സിനിമ എടുക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യം നടന്‍ സഞ്ജയ് ദത്തുമായി സംസാരിച്ചിരിക്കുകയാണെന്നും അദ്ദേഹം അതിനുള്ള അനുമതി നല്‍കിയതായും പേരന്ന അറോറ വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് താന്‍ തയ്യാറണെന്ന് ഐശ്വര്യ വ്യക്തമാക്കിയിരിക്കുകയാണ്.