aishwarya-lakshmi-about-her-favourite-actor
Film News Malayalam

ആ നടനോട് ക്രഷ്! ഐശ്വര്യ ലക്ഷ്മിയുടെ മനസ്സ് കീഴടക്കിയ താരം ആരാണെന്നറിയുമോ?

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയിലാണ് താരം തുടക്കം കുറിക്കുന്നത്. യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ ഐശ്വര്യ തൊട്ടതെല്ലാം പൊന്നാക്കിയാണ് മുന്നേറുന്നത്. ഐശുവുണ്ടെങ്കില്‍ സിനിമ വിജയിക്കുമെന്നുറപ്പാണെന്നായിരുന്നു നേരത്തെ കാളിദാസ് ജയറാം പറഞ്ഞത്. അപ്രതീക്ഷിതമായാണ് താന്‍ സിനിമയിലേക്കെത്തിയതെന്ന് താരം പറയുന്നു. രേഖ മേനോനുമായുള്ള അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചത്.

അഭിനയവും സിനിമയുമൊന്നും ഒരു പാഷനായി കരുതിയിരുന്നില്ലെന്നും ഇന്ന് ലഭിക്കുന്ന സ്വീകാര്യത ലഭിക്കുമെന്ന് താന്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്നും താരം പറയുന്നു. എങ്ങനെയാണ് ഈ മേഖലയെന്നും എങ്ങനെ പെരുമാറണമെന്ന് പോലും തുടക്കത്തില്‍ തനിക്ക് അറിയുമായിരുന്നില്ലെന്ന് ഐശു പറയുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഇറങ്ങുമ്പോള്‍ വലിയ ടെന്‍ഷനായിരുന്നു. ആ സമയത്ത് തന്നെ അടുത്ത സിനിമയുടെ ഷൂട്ട് ആരംഭിച്ചിരുന്നു. മായാനദിയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. അതിനാല്‍ ആദ്യ സിനിമ കാണാന്‍ പോലും തനിക്ക് കഴിഞ്ഞിരുന്നില്ല. തിയേറ്ററില്‍ കാണുന്ന ആദ്യ സിനിമ മായാനദിയാണ്.

മനസ്സിലുള്ള സിനിമ

ട്രാവലിംഗും ലവുമൊക്കെയുള്ള ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ മനസ്സിലുള്ളത്. സിനിമ സ്വീകരിച്ച് കഴിഞ്ഞാല്‍ ആദ്യത്തെ നാല് ദിവസം താന്‍ ഡയറക്ടര്‍മാരുടെ പുറകെ നടക്കുമെന്നും താന്‍ ഉദ്ദേശിക്കുന്നത് തന്നെയാണോ അവരുദ്ദേശിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളായിരിക്കും മനസ്സില്‍. മായാനദിയുടെ സമയത്ത് തനിക്കൊന്നുമറിയില്ലായിരുന്നുവെന്നും അവര്‍ കൈപിടിച്ച് നടത്തിയത് കൊണ്ട് അത് മനോഹരമായി.

മെഡിക്കല്‍ മേഖലയില്‍ നിന്നും

ഉപ്പ് തൊട്ട് കര്‍പ്പൂരം മുതലുള്ള സകലസാധനങ്ങള്‍ക്കും താന്‍ മോഡലിംഗായിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ ഇത് പറഞ്ഞ് തന്നെ കളിയാക്കാറുണ്ടെന്നും താരം പറയുന്നു. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരം തന്റെ വരവ് യാദൃശ്ചികമായിരുന്നു. ഡെര്‍മറ്റോളജിയായിരുന്നു ഇഷ്ടവിഷയം. എന്നിട്ട് എത്തിയതാവട്ടെ സ്‌കിന്നിനെ മോശമാക്കുന്ന ഒരു പ്രൊഫഷനിലും , പക്ഷേ ഇക്കാര്യം നന്നായി ശ്രദ്ധിക്കുന്നുണ്ട്.

ഫാന്‍ ക്രഷ്

അരവിന്ദ് സ്വാമിയെ ഭയങ്കര ക്രഷാണ്. അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അങ്ങനെയാണ് താനും അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. റോജ, ബോംബെ, ദേവരാഗം, തനി ഒരുവന്‍ തുടങ്ങി എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഈയ്യടുത്ത് ഏഷ്യാവിഷന്‍ അവാര്‍ഡില്‍ അദ്ദേഹത്തെ കണ്ടിരുന്നു. ദളപതിയിലെ കലക്ടര്‍ വേഷവും കിടുവായിരുന്നു. അമിതാഭ് ബച്ചനെ കാണണമെന്നാണ് അടുത്ത ആഗ്രഹമെന്നും താരം പറയുന്നു.

കൂടെ അഭിനയിച്ചവരെക്കുറിച്ച്

നിവിന്‍ പോളി, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, കാളിദാസ് , ആസിഫ് അലി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ചിരുന്നു. മായാനദി ലൈഫാണെന്നും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ലെസ്സന്‍സാണെന്നും ടൊവിനോ തോമസ് അമേസിങ്ങ് കോ ആക്ടറാണെന്നും ഫഹദ് ബ്രില്യന്റ്, ആസിഫ് അലി എനര്‍ജി ബാര്‍, കാളിദാസ് ക്യൂട്ട്, നിവിന്‍ പോളി കാണുന്നതിനും അപ്പുറത്ത് ഒരുപാട് ചിന്തിക്കാറുണ്ട് അദ്ദേഹം, അനലൈസര്‍ എന്ന് വിശേഷിപ്പിക്കാം, ഇതായിരുന്നു താരത്തിന്റെ മറുപടി.

Leave a Reply