ahaana-krishna-getting-married-soon-reason-behind-this-talk
Featured

പേളി ശ്രീനിയെ സ്വന്തമാക്കി! അടുത്ത കല്യാണപ്പെണ്ണ് അഹാനയോ? പൂച്ചെണ്ടിന് പിന്നിലെ രഹസ്യം പരസ്യമായി!

അച്ഛന്‍ മാണി പോളിന്റെ കൈപിടിച്ചായിരുന്നു പേളി പള്ളിയിലേക്കെത്തിയത്. പൂക്കള്‍ പതിപ്പിച്ച ഗൗണില്‍ അതീവ സുന്ദരിയായാണ് പേളിയെത്തിയത്. കോട്ടും സ്യൂട്ടുമണിഞ്ഞായിരുന്നു ശ്രിനിഷിന്റെ വരവ്. ഇവരുടെ വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടി, ടൊവിനോ തോമസ്, പ്രിയാമണി, ഗോവിന്ദ് പത്മസൂര്യ, ബിഗ് ബോസ് താരങ്ങളായ അരിസ്‌റ്റോ സുരേഷ്, സാബു, ഹിമ, ഷിയാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദീപ്തി സതിയും അഹാന കൃഷ്ണയുമുള്‍പ്പടെയുള്ളവരായിരുന്നു ബ്രൈഡ് മെയ്ഡായി എത്തിയത്. വിവാഹത്തിന് പിന്നാലെ ചിത്രങ്ങള്‍ പങ്കുവെച്ച് പേളിയും ശ്രീനിയും എത്തിയിരുന്നു. പേളിഷ് വെഡ്ഡിങ്ങിന്റെ ടീസറും പുറത്തുവന്നിരുന്നു. അടുത്ത കല്യാണപ്പെണ്ണ് അഹാനയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്.

Related image

പേളിഷ് വിവാഹം കഴിഞ്ഞു

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പേളിയും ശ്രിനിഷും ഒരുമിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇവരുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു. പേളിഷ് ഫാന്‍സ് പ്രവര്‍ത്തകരും ഇതാഘോഷമാക്കി മാറ്റിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയത്. ബ്രൈഡല്‍ ഷവറിലും ഹല്‍ദി ആഘോഷത്തിലുമൊക്കെ പേളി തിളങ്ങിയിരുന്നു. വിവാഹ വിരുന്നില്‍ ശ്രീനിക്കൊപ്പം ചുവട് വെച്ചും പേളിയെത്തിയിരുന്നു. കുടുംബാംഗങ്ങളും നൃത്തം ചെയ്തിരുന്നു.

വധുവായി തിളങ്ങി

പേളിയുടെ വരവ് എങ്ങനെയായിരിക്കുമെന്നായിരുന്നു ആരാധകരുടെ ചര്‍ച്ച. വളരെ വ്യത്യസ്തമായ ഗൗണായിരുന്നു പേളി തിരഞ്ഞെടുത്തത്. പള്ളിയിലെ ചടങ്ങുകളിലായാലും വിരുന്നിലെ അപ്പിയറന്‍സിലായാലും വളരെ വ്യത്യസ്തയായാണ് താരമെത്തിയത്. വിവാഹ ദിനത്തില്‍ ഏത് വസ്ത്രം തിരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച് താന്‍ നേരത്തെ തന്നെ ചിന്തിച്ചിരുന്നുവെന്ന് പേളി പറഞ്ഞിരുന്നു. പേളിക്കും ശ്രീനിക്കും ആശംസ നേര്‍ന്നെത്തിയവര്‍ ഗെറ്റപ്പിനെയും പ്രശംസിച്ചിരുന്നു.

ചെറുപ്പം മുതലേയുള്ള ആഗ്രഹം

അടുത്ത വധു അഹാന?

പേളിയുടെ വിവാഹം ആഘോഷമാക്കി മാറ്റിയവരില്‍ പ്രധാനികളിലൊരാളാണ് അഹാന കൃഷ്ണ. കൃഷ്ണ കുമാറിന്റെ മകളായ അഹാന അഭിനയത്തിലും പാട്ടിലുമെല്ലാം കഴിവ് തെളിയിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായി നടത്തിയ ഹല്‍ദി ചടങ്ങിലും അഹാന പങ്കെടുത്തിരുന്നു. ദീപ്തി സതിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പേളിയുടെ മെയ്ഡായും ഇവരുണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങളും വൈറലായിരുന്നു. ഫേസ്ബുക്കിലൂടെ പേളിയും ചിത്രം ഷെയര്‍ ചെയ്തിരുന്നു. അതിനിടയിലാണ് അടുത്ത വധു അഹാനയെന്ന ചര്‍ച്ച തുടങ്ങിയത്.

പൂച്ചെണ്ട് ലഭിച്ചത്

ആചാരപ്രകാരമുള്ള ചടങ്ങിനിടയില്‍ സുഹൃത്തുക്കള്‍ക്ക് നേരെ പേളി മാണി പൂച്ചെണ്ട് എറിഞ്ഞിരുന്നു. ഇത് ലഭിക്കുന്നയാള്‍ അടുത്ത വധുവാണെന്നാണ് പറച്ചില്‍. പേളി എറിഞ്ഞ പൂച്ചെണ്ട് അഹാനയ്ക്കായിരുന്നു ലഭിച്ചത്. ഇതോടെയാണ് അഹാനയാണ് അടുത്ത വധുവെന്ന ചര്‍ച്ച തുടങ്ങിയത്. ഇത്തരത്തിലുള്ള ചര്‍ച്ചകളെക്കുറിച്ച് അഹാനയും അറിഞ്ഞിരുന്നു. അതിന് പിന്നെലെയായാണ് താരപുത്രി പോസ്റ്റുമായെത്തിയത്. നീ തന്നെയാണ് അടുത്ത വധുവെന്ന കമന്റുമായി പേളിയും എത്തിയിട്ടുണ്ട്.

പുറകിലാണ് നിന്നത്

തന്റെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് അഹാനയുടെ വരവ്. അടുത്തൊന്നും വിവാഹം ചെയ്യാന്‍ ഉദ്ദേശമില്ല. വളരെ പുറകിലായാണ് താന്‍ നിന്നത്. അടുത്തൊന്നും വിവാഹിതയാവാന്‍ ഉദ്ദേശമില്ലാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തത്. പൂച്ചെണ്ട് ഒപ്പമുള്ളവരില്‍ മറ്റാര്‍ക്കെങ്കിലും ലഭിക്കട്ടെ എന്നായിരുന്നു കരുതിയത്. എന്നാല്‍ പേളി അതെറിഞ്ഞപ്പോള്‍ അത് തന്റെ കൈയ്യില്‍ വന്നെത്തുകയായിരുന്നുവെന്നാണ് അഹാന കുറിച്ചിട്ടുള്ളത്.

അഹാന പറയുന്നത്?

ഈ സംഭവത്തില്‍ നിന്നും മറ്റൊരു കാര്യത്തെക്കുരിച്ച് കൂടി താന്‍ മനസ്സിലാക്കിയെന്നും അഹാന പറയുന്നുണ്ട്. നമ്മള്‍ പുറകെ ചെന്നില്ലെങ്കിലും ചില കാര്യങ്ങള്‍ നമ്മളിലേക്ക് തനിയെ എത്തിച്ചേരുമെന്നാണ് താരപുത്രി പറയുന്നത്. ആ വീഡിയോ കണ്ടപ്പോഴാണ് അത് അഹാനയ്ക്കാണ് ലഭിച്ചതെന്ന് മനസ്സിലായതെന്നും അടുുത്ത് തന്നെ വിവാഹമുണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകപും എത്തിയിട്ടുണ്ട്.

Leave a Reply