ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലുടെ അരങ്ങേറ്റം കുറിച്ച നടിയാണ് ഐമ റോസ്മി സെബാസ്റ്റിന്. ആദ്യ സിനിമയിലുടെ തന്നെ മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമായി മാറിയ അയിമ മോഹന്‍ലാലിന്റെ മകളായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.രണ്ട് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിരുന്നതെങ്കിലും സിനിമയില്‍ സജീവമായി വരുന്നതിന് മുമ്പ് തന്നെ ഐമ കുടുംബിനിയായിരിക്കുകയാണ്. നിര്‍മാതാവ് സോഫിയ പോളിന്റെ മകന് കേവിന് പോളാണ് ഐമയെ വിവാഹം ചെയ്തിരിക്കുന്നത്.നടി ഐമ സെബാസ്റ്റിനും വിവാഹിതയായിരിക്കുകയാണ്. ഇന്ന് കൊല്ലത്ത് വെച്ച് നടന്ന ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ഒരു പ്രണയം കലര്‍ന്ന എന്നാല്‍ അറഞ്ചേര്ഡ് മ്യാരേജ് ആയിരുന്നു. കഴിഞ്ഞ ആഴ്ച അയിമയുടെ ഇരട്ട സഹോദരിയുടെ വിവാഹവും നടന്നിരുന്നു.ഐമ അഭിനയിച്ച മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ നിര്‍മാതാവ് സോഫിയ പോളിന്റെ മകന് കേവിന് പോളാണ് അയിമയെ വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലുടെയാണ് എല്ലാവരും അയിമയെ ആദ്യമായി കണ്ടിരുന്നതെങ്കിലും ഐമ ആദ്യം അഭിനയിച്ച സിനിമ ജേക്കബ്ബിന്റെ സ്വാര്‍ഗരാജ്യം ആയിരുന്നില്ല. ദൂരം എന്ന സിനിമയിലാണ്. ചിത്രത്തില്‍ ഐമയുടെ ഇരട്ട സഹോദരിയായ അയിനയും അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമ റിലീസ് ആയിട്ടില്ല.