നയന്‍താര-വിഘ്നേശ് ശിവന്, വിശാല്‍-വരലക്ഷ്മി തുടങ്ങി തെന്നിന്ത്യന്‍ സിനിമാലോകത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന താരജോഡികള്‍ ാെരുപാടാണ്. നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടെന്ന് പറഞ്ഞെങ്കിലും എന്നാണുള്ളത് വ്യക്തമായിരുന്നില്ല. എന്നാല്‍ ആരാധകരെ നിരാശയിലാക്കിയത് വിശാല്‍-വരലക്ഷ്മി ബന്ധം വേര്‍പിരിഞ്ഞതായിരുന്നു. കുറച്ച് കാലം മുന്‍പ് വരെ ഇരുവരും തമ്മില്‍ വിവാഹം കഴിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു.
വിവാഹ വാര്‍ത്തകള്‍ പലപ്പോഴും ഗോസിപ്പുകളില്‍ വരാറുണ്ടെങ്കിലും വിശാലിന്റെ വിവാഹത്തെ കുറിച്ച് അടുത്ത ബന്ധുക്കളായിരുന്നു സൂചന നല്‍കിയിരുന്നത്. ഇതിന്റെ മറപിടിച്ച് പാപ്പരാസികളും രംഗത്തെത്തിയിരുന്നു. ഒടുവില്‍ താരകുടുംബം തന്നെ വിശാല്‍ വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്ന കാര്യം വെളിപ്പെടുത്തിരുന്നു. എന്നാല്‍ വധു വരലക്ഷ്മി ആയിരുന്നില്ല.
വിശാല്‍ വിവാഹിതനാകുന്നു
തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റു നോക്കിയിരുന്നത് നടന് വിശാലിന്റെ വിവാഹത്തെ കുറിച്ച് അറിയാനായിരുന്നു. തമിഴ് സിനിമയിലെ യുവതാരവും നടികര്‍ സംഘം തലവമനുമായ വിശാലിന്റെ വിവാഹം ഉടന്‍ നടക്കുമെന്ന് പിതാവ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ പല വാര്‍ത്തകളും വന്നിരുന്നു. കഴിഞ്ഞ ദിവസം വിശാല്‍ ഭാവി വധുവിനൊപ്പം നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. ഒടുവില്‍ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം വിശാല്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
വെളിപ്പെടുത്തലുമായി വിശാല്‍
ഭാവി വധുവും തെന്നിന്ത്യന്‍ നടിയുമായ അനിഷയ്ക്കൊപ്പം നില്ക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ച് കൊണ്ടാണ് 41 വയസുകാരനായ താരം വിവാഹം കഴിക്കാന്‍ പോവുന്ന കാര്യം വെളിപ്പെടുത്തിയത്. അതെ, ഞാന്‍ വളരെ സന്തോഷത്തിലാണ്. അവളുടെ പേര് അനീഷ അല്ല. അവള് സമ്മതമാണെന്ന് പറഞ്ഞു. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതെന്റെ ജീവിതത്തിലെ വലിയൊരു മാറ്റമാണ്. വിവാഹ തീയ്യതി പിന്നീട് അറിയിക്കുമെന്നുമാണ് വിശാല്‍ പറഞ്ഞത്.
താരസുന്ദരിയാണ് വധു
ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പത്മജയുടെയും മകളായ അനീഷ വിജയ് ദേവരക്കൊണ്ടയുടെ പെല്ലി ചൂപുലു, അര്ജുന് റെഡ്ഡി, എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്നലെ ഇന്‍സ്റ്റാഗ്രാം വഴി അനീഷയായിരുന്നു വിശാലിനൊപ്പമുള്ള ചിത്രം ആദ്യം പുറത്ത് വിട്ടത്. സംക്രാന്തി ദിനത്തില്‍ വിശാലിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടായിരുന്നു അനിഷ എത്തിയത്. അദ്ദേഹത്തെ ജീവിതത്തിലേക്ക് ലഭിച്ചപ്പോള്‍ മുതല്‍ തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ചും അനുഗ്രഹങ്ങളെ കുറിച്ചുമെല്ലാം പോസ്റ്റില്‍ അനീഷ വ്യക്തമാക്കിയിരുന്നു.
വാര്‍ത്ത സ്ഥിതികരിച്ചിരുന്നു..
നേരത്തെ ദേശീയ മാധ്യമങ്ങളടക്കം വിശാലിന്റെ വിവാഹ വാര്‍ത്ത സ്ഥിതികരിച്ചിരുന്നു. ഞാന്‍ വിവാഹിതനാവുകയാണ്. അനീഷ എന്നാണ് പെണ്‍കുട്ടിയുടെ പേര്. വിവാഹനിശ്ചയവും വിവാഹവും എന്ന് വേണമെന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ ആകുന്നതേയുള്ളു. വെള്ളിയാഴ്ച ഇരുകുടുംബങ്ങളും തമ്മിലുള്ള കൂടികാഴ്ച നടക്കും. ഫെബ്രുവരി 2 ന് ശേഷം എന്ന് വേണമെങ്കിലും നടക്കാമെന്നും ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഞങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ്. എന്നാല്‍ നാളുകളായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അധികമാര്‍ക്കും അക്കാര്യം അറിയുകയില്ലെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിശാല്‍ പറഞ്ഞിരുന്നു.