pranav-mohanlal-popularity-before-aadhi-release

ഞാന്‍ നോക്കുമ്പോള്‍ പ്രണവ് കട്ടിലിനടിയില്‍ കിടന്ന് ഉറങ്ങുന്നു, ഓണ്‍സ്‌ക്രീന്‍ ‘മോഹന്‍ലാല്‍’ പറയുന്നു

Feature

അങ്ങനെ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിച്ച ആദി തിയേറ്ററിലെത്തി. മികച്ച അഭിപ്രായങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫ്ളവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണവിന്റെ ഓണ്‍സ്‌ക്രീന്‍ അച്ഛന്‍ മകനെ കുറിച്ച് വാചാലനായത്.
മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെയും അച്ഛനായി അഭിനയിച്ച നടന്‍ എന്ന ഖ്യാതി ഇനി സിദ്ധിഖിന്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ധാരാളം ചിത്രങ്ങളിലഭിനയിച്ച സിദ്ധിഖ് രണ്ട് പേരുടെയും മക്കളുടെ ഓണ്‍സ്‌ക്രീന്‍ അച്ഛനായും എത്തി. ആദി എന്ന ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ ആണ് ആദ്യം എന്നോട് സംസാരിച്ചത്. ഒരു സിനിമാ ലൊക്കേഷനിലിരിക്കുമ്പോള്‍ ലാല്‍ പറഞ്ഞു, ‘അപ്പുവിന്റെ സിനിമ വരുന്നു.. ജിത്തുവാണ് ഡയറക്ട് ചെയ്യുന്നത്.. സിദ്ധിഖിനെയാണ് അവര്‍ അപ്പുവിന്റെ അച്ഛനായി കാസ്റ്റ് ചെയ്തിരിക്കുന്നത്’ എന്ന്. അപ്പോള്‍ ഞാനാണ് ആ പടത്തിലെ മോഹന്‍ലാല്‍ എന്ന് ഞാന്‍ പറഞ്ഞു.പെരിങ്ങോട് ആയുര്‍വേദ ചികിത്സയ്ക്ക് കുറച്ച് ദിവസം ലാലിനൊപ്പം ഞാനുമുണ്ടായിരുന്നു. എനിക്ക് താത്പര്യമുണ്ടായിട്ടല്ല, ലാല്‍ വിളിച്ചതുകൊണ്ട് പോയി. ഒരു ദിവസം അവിടെ ലാലിന്റെ ഫാമിലി വന്നു. എന്നെ വിളിച്ചപ്പോള്‍ ഞാന്‍ മുറിയില്‍ പോയി. അവിടെ ലാലുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ, കട്ടിലിന് അടിയില്‍ ഒരു അനക്കം. ഞാന്‍ നോക്കിയപ്പോള്‍ പ്രണവ് ഉറങ്ങുന്നു. ചോദിച്ചപ്പോള്‍ ‘അവന് ഈ എണ്ണയുടെ മണമൊന്നും ഇഷ്ടമല്ല.. കട്ടിലില്‍ എണ്ണയായത് കൊണ്ട് തറയില്‍ കിടന്ന് ഉറങ്ങുന്നതാണ്’ എന്ന് ലാല്‍ പറഞ്ഞു.കുറച്ച് നേരം പ്രണവ് അവിടെ ഉണ്ടായിരുന്നു. ഞാന്‍ ചോദിച്ചതിന് മാത്രം എന്തൊയോ ഉത്തരങ്ങള്‍ പറഞ്ഞു. പിന്നെ കറച്ച് നേരം പുറത്ത് പോയി തിരിച്ചുവന്നു. എവിടെ പോയതാണെന്ന് ചോദിച്ചപ്പോള്‍, അവിടെ ഒരു മരത്തില്‍ അണ്ണാന്‍ കുഞ്ഞിനെ കാണാന്‍ പോയതാണത്രെ. ലൊക്കേഷനിലും അങ്ങനെയാണ് പ്രണവ്. കുഞ്ഞു കുഞ്ഞു കാര്യങ്ങളിലെ കൗതുകം നോക്കി പോവും.

Leave a Reply