http://mollylive.com/actor-mohanlal-pranav-mohanlal-break-the-internet

മലയാള സിനിമയില്‍ താരകുടുംബങ്ങള്‍ ഒത്തിരിയുണ്ടെങ്കിലും നടനവിസ്മയം മോഹന്‍ലാലിനും മകന്‍ പ്രണവ് മോഹന്‍ലാലിനുമുള്ള ജനപ്രീതി വളരെ വലുതാണ്. ഒടിയന് വേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചപ്പോള്‍ ആദ്യം കളിയാക്കലുകളായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെ പുറത്ത് വിട്ട ചിത്രങ്ങള്‍ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരിക്കുകയാണ്.മകനൊപ്പം വ്യായമം ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു പുറത്ത് വന്നത്. ഒറ്റ ഒരു ചിത്രം കൊണ്ട് സോഷ്യല്‍ മീഡിയകളെയും ഇന്റര്‍നെറ്റിനെയും നിശ്ചലമാക്കാന്‍ അച്ഛനും മകനും കഴിഞ്ഞിരുന്നു. ഫോട്ടോയില്‍ കാണുമ്പോള്‍ ഇരുവരും സഹോദരന്മാരെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.ഇന്നലെയായിരുന്നു മോഹന്‍ലാല്‍ മകന്‍ പ്രണവിനൊപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. മോഹന്‍ലാല്‍ ആരാധകരും മലയാളത്തിലെ സിനിമാ പ്രേമികളും ഒരുപോലെ തന്നെ ചിത്രം ഏറ്റെടുക്കുകയും ചെയ്തതോടെ സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കാന്‍ അതിന് കഴിഞ്ഞിരുന്നു.രാവിലെ വ്യായമത്തിനിറങ്ങിയ മോഹന്‍ലാലിനെ വര്‍ക്കൗട്ട് ചെയ്യാന്‍ പ്രണവ് സഹായിക്കുന്ന ചിത്രമായിരുന്നു താരം പുറത്ത് വിട്ടത്. തടി കുറഞ്ഞ മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ സഹോദരനാണെന്ന് പറയുകയുള്ളു. അത്രയധികം ലുക്കാണ് ലാലേട്ടന്‍ വരുത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.മോഹന്‍ലാലിനും പ്രണവിനുമൊപ്പം കുടുംബ സുഹൃത്തായ സമീര്‍ ഹംസയുമുള്ള ഒരു ചിത്രം മോഹന്‍ലാല്‍ ചിത്രം പുറത്ത് വിടുന്നതിന് മുമ്പ് തന്നെ ഫാന്‍സ് പേജുകളിലൂടെ വൈറലായിരുന്നു. മൂന്ന് പേരും നടക്കാനിറങ്ങിയപ്പോഴുള്ള ചിത്രമായിരുന്നു അത്.